മാധ്യമപ്രവർത്തകർക്കു നേരെയുള്ള കോൺഗ്രസ് ആക്രമണം; കെയുഡബ്ലുജെയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം

കോഴിക്കോട്ട് മാധ്യമപ്രവർത്തകർക്കു നേരെ കോൺഗ്രസ് ആക്രമണം നടത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് കെ.യു.ഡബ്ലു. ജെ യുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടത്തി. കോഴിക്കോട് പ്രസ് ക്ലബിനു മുൻപിൽ നടന്ന പ്രതിക്ഷേധ യോഗം കെ.യു.ഡബ്ലു. ജെ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി വി കുട്ടൻ ഉദ്ഘാടനം ചെയ്തു.

കെ.യു.ഡബ്ലു. ജെ ജില്ലാ പ്രസിഡൻ്റ ഫിറോസ് ഖാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ,സെക്രട്ടറി പി എസ് രാഗേഷ് സ്വാഗതം പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണെമെന്ന് യോഗം ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here