നാടറിഞ്ഞ്..കാടറിഞ്ഞ്..പ്രകൃതിയെ അറിഞ്ഞ്.. മഞ്ഞിലൂടെ ഒരു ഡിസംബര്‍ യാത്ര..

യാത്രകള്‍ക്ക് പ്രത്യേക അനൂഭൂതിയാണ്..നാടറിഞ്ഞ് കാടറിഞ്ഞ്..പ്രകൃതിയെ അറിഞ്ഞ്..മനുഷ്യനെ അറിഞ്ഞുള്ള യാത്രകള്‍ നമുക്ക് വ്യത്യസ്ത ജീവിതാനുഭവങ്ങള്‍ പകരും. യാത്ര ചെയ്യുമ്പോള്‍ കിട്ടുന്ന ത്രില്‍ മറ്റൊന്നില്‍ നിന്നും കിട്ടില്ല. മഞ്ഞുകാലത്തെ യാത്രകളും മഴക്കാലത്തെ യാത്രകളും വെവ്വേറെ അനുഭൂതിയാണ് നമുക്ക് നല്‍കുക. ഡിസംബര്‍ ആണിനി വരാന്‍ പോകുന്നത്. ഡിസംബറില്‍ യാത്ര ചെയ്യാവുന്ന ഉത്തരാഖണ്ഡിലെ ഒരു മനോഹര പ്രദേശത്തെ പരിചയപ്പെട്ടാലോ..

ഉത്തരാഖണ്ഡ് തണുപ്പിന്റെ നാടല്ലേ.. മനോഹരമായ മഞ്ഞുകാഴ്ച്ചകള്‍ കാണാന്‍ നിരവധിയിടങ്ങളുണ്ട് ഉത്തരാഖണ്ഡില്‍. അതില്‍ മുന്നില്‍ നില്‍ക്കുന്നത് ‘ചോപ്ത’ എന്ന നാടാണ്. ഇന്ത്യയുടെ സ്വിറ്റ്സര്‍ലാന്‍ഡ് അഥവാ മിനി സ്വിറ്റ്സര്‍ലന്‍ഡ് എന്നറിയപ്പെടുന്ന ചോപ്ത സാഹസികപ്രേമികളുടെ പ്രിയ ഡെസ്റ്റിനേഷനാണ്. ഉത്തരാഖണ്ഡിലെ രുദ്രാപ്രയാഗ് ജില്ലയിലാണ് ചോപ്ത സ്ഥിതി ചെയ്യുന്നത്. കേദാര്‍നാഥ് വന്യജീവി സങ്കേതത്തിന്റെ ഭാഗമായുളള ചെറിയ ഗ്രാമമാണ് ചോപ്ത.

ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുളള മാസങ്ങളില്‍ തുങ്കനാഥ് ക്ഷേത്രവും ചന്ത്രശിലയും മുഴുവനായും മഞ്ഞില്‍ കുളിക്കും. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ചോപ്ത സഞ്ചാരികള്‍ക്ക് മുന്നില്‍ തീര്‍ക്കുന്നത് വിസ്മയങ്ങളാണ്. സമുദ്രനിരപ്പില്‍ നിന്ന് 8,790 അടി മുകളിലാണ് ചോപ്ത സ്ഥിതി ചെയ്യുന്നത്.

ചുറ്റും മലകള്‍ അതിര്‍ത്തി തീര്‍ക്കുന്ന ചോപ്തയില്‍ നിന്നു നോക്കിയാല്‍ ഹിമാലയന്‍ മലനിരകളെ കാണാന്‍ കഴിയും. അളകനന്ദയും ഭാഗീഥിയും ഒന്നിക്കുന്ന ദേവപ്രയാഗ്, അളകനന്ദയും മന്ദാകിനിയും ഒന്നിക്കുന്ന രുദ്രപ്രയാഗ്, അളകനന്ദയും പിന്താറും കൂടിച്ചേരുന്ന കര്‍ണപ്രയാഗ് എന്നിങ്ങനെ മൂന്ന് സംഗമസ്ഥാനങ്ങളിലൂടെയാണ് ചോപ്തയിലേക്കുള്ള യാത്ര.

ഗാര്‍വാലാ പഞ്ചായത്തിലൂടെ ഒരു ബൈക്കിലോ, ബസിലോ യാത്ര നടത്തിനോക്കിയാല്‍ അറിയാം ചോപ്തയുടെ സൗന്ദര്യം. ചോപ്തയിലെത്തിയാല്‍ അടരുകളായി വീഴുന്ന മഞ്ഞുതുളളികളാണ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. ശീതകാലങ്ങളില്‍ വഴികളും താഴ്വാരവുമെല്ലാം വെളള പഞ്ഞിപുതപ്പ് പുതച്ചതുപോലെയാവും. മലകളാവട്ടെ വെളളകല്ലില്‍ തീര്‍ത്ത മാലകള്‍ പോലെയും.

ട്രക്കിംഗില്‍ താല്പര്യമുളളവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് ചോപ്തയിലെ തുങ്കനാദിലുളള ചന്ദ്രശിലാ ട്രക്ക്. വനത്തിനും പുല്‍മേടിനുമിടയിലൂടെ ട്രക്കിംഗിനായി നിരവധി സ്ഥലങ്ങള്‍ ചോപ്തയിലുണ്ട്. ചന്ദ്രശില, തുങ്കനാഥ്, ദേവറിയാത്താല്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ട്രക്കിംഗ് കേന്ദ്രങ്ങള്‍. പക്ഷി നിരീക്ഷകരുടെ ഇഷ്ടസങ്കേതം കൂടിയാണ് ചോപ്ത.

കാശ്മീരിലെ സോന്‍മാര്‍ഗ്ഗിന് സമീപത്തുള്ള തജിവാസ് ഗ്ലേസിയര്‍ മഞ്ഞുകാലത്ത് സന്ദര്‍ശിച്ചിരിക്കേണ്ടയിടമാണ്. കാശ്മീരിലെ മഞ്ഞു വീഴ്ചയുടെ തുടക്കം ഇവിടെ നിന്നാണ്. സോന്‍മാര്‍ഗ്ഗില്‍ നിന്നും ഏഴ് കിലോമീറ്റര്‍ ദൂരം ട്രക്ക് ചെയ്തു വേണം ഇവിടെ എത്തിചേരാന്‍. ഡിസംബര്‍ മാസത്തില്‍ ഇന്ത്യയില്‍ ഏറ്റവും അധികം സഞ്ചാരികള്‍ എത്തിച്ചേരുന്ന മഞ്ഞുകാല വിനോദസഞ്ചാരകേന്ദ്രമാണ് ഹിമാചല്‍ പ്രദേശിലെ ഡല്‍ഹൗസി.

തണുപ്പിന്റെ കാര്യത്തില്‍ ഒട്ടും കോംപ്രമൈസ് ഇല്ലാത്ത സ്ഥലമാണ് ഗാംഗ്ടോക്ക്. നേപ്പാളിനും ചൈനയ്ക്കും ഭൂട്ടാനും ഇടയിലായി ഇന്ത്യയോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഇവിടം സിക്കിം പ്രദേശിന്റെ ഭാഗമാണ്.

രാജ്യത്തെ ഒട്ടേറെ കൊടുമുടികളോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്നതിനാല്‍ ആര്‍ക്കും പ്രിയപ്പെട്ടതാവുന്ന ഇടമാണ് ഇവിടം. എല്ലാ വശവും പര്‍വ്വത നിരകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന സോംഗോ തടാകമാണ് മഞ്ഞുകാലത്ത് ഗാംടോക്കില്‍ ഏറ്റവും ആകര്‍ഷണീയമാകുന്നത്. സമുദ്രനിരപ്പില്‍ നിന്നും 12,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തടാകത്തെ സിക്കിമിലുള്ളവര്‍ ഏറെ വിശുദ്ധമായാണ് കണക്കാക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News