അന്തരീക്ഷ മലിനീകരണം; ദില്ലിയിൽ നിയന്ത്രണം; സ്കൂളുകൾ ഒരാഴ്ച തുറക്കില്ല

രാജ്യതലസ്ഥാനത്തെ വായു മലിനീകരണം നിയന്ത്രിക്കാൻ നടപടികൾ ആരംഭിച്ച് ദില്ലി സർക്കാർ. ഒരാഴ്ചത്തേക്ക് ഓൺലൈൻ ക്ലാസുകളിലേക്ക് മാറാനും സ്കൂളുകൾ അടച്ചിടാനും അധികൃതർക്ക് സർക്കാർ നിർദ്ദേശം നൽകി. ഒരാഴ്ച കാലത്തേക്ക് സർക്കാർ ഓഫീസുകളും വർക്ക് ഫ്രം ഹോം രീതിയിലായിരിക്കും പ്രവർത്തിക്കുക എന്നും സുപ്രീംകോടതിയുടെ വിമർശനം കേൾക്കേണ്ടി വന്നതിന് പിന്നാലെ അരവിന്ദ് കെജ്രിവാൾ അറിയിച്ചു.

അയൽസംസ്ഥാനങ്ങളിൽ കാർഷികാവശ്യത്തിന് കർഷകർക്ക് മുകളിൽ പഴിചാരി രക്ഷപ്പെടാനുള്ള നീക്കമാണ് ദില്ലി സർക്കാർ സുപ്രീംകോടതിയിൽ നടത്തിയത്. എന്നാൽ ഇതിനെ എതിർത്ത സുപ്രീം കോടതി അടിയന്തര നടപടി സ്വീകരിക്കാൻ സർക്കാരിന് നിർദ്ദേശം നൽകി. ഇതിന് പിന്നാലെയാണ് ഒരാഴ്ചത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ ചില പരിഷ്കാരങ്ങൾ ദില്ലി സർക്കാർ രാജ്യതലസ്ഥാനത്ത് നടപ്പാക്കുന്നത്. സ്കൂളുകൾ അടച്ചിട്ട് ഒരാഴ്ചക്കാലം ഓൺലൈൻ ക്ലാസുകളിലേക്ക് മാറാനാണ് അധികൃതർക്ക് സർക്കാരിൻ്റെ നിർദ്ദേശം.

സർക്കാർ ഓഫീസുകളും ഈ കാലയളവിൽ വർഷം ഫോം രീതിയിലായിരിക്കും പ്രവർത്തിക്കുക. 100% ഹാജരോടെ വീടുകളിൽനിന്നും ജീവനക്കാർ ജോലി ചെയ്യുന്ന സമ്പ്രദായത്തിലേക്ക് മാറാൻ സ്വകാര്യ സ്ഥാപനങ്ങളോടും ദില്ലി സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്. രാജ്യതലസ്ഥാനത്ത് നിർമാണപ്രവർത്തനങ്ങൾക്ക് 14 മുതൽ 17 വരെയാണ് അനുമതി നിഷേധിച്ചിരിക്കുന്നത്.

അതേസമയം, കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നവർക്കെതിരെ കർശന നടപടികളുമായി മുന്നോട്ടു പോകുന്നുണ്ടെന്ന് പഞ്ചാബ് സർക്കാരും അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതിനായി അധിക ഉപകരണങ്ങൾ സഹകരണ സ്ഥാപനങ്ങൾ വഴി കർഷകർക്ക് വിതരണം ചെയ്തതായി അമൃത്സർ ഡെപ്യൂട്ടി കമ്മീഷണർ ഗുർപ്രീത് പറഞ്ഞു. 1908 കേസുകളിലായി 10.32 ലക്ഷം രൂപ പിഴ ഈടാകിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News