
സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ മുന്‍സൈനികന്‍ പിടിയില്‍. പെരിങ്ങോട്ടുകുറിശ്ശി സ്വദേശി ബിനീഷിനെയാണ് കോട്ടായി പൊലീസ് അറസ്റ്റ് ചെയ്തത്. സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത് വിവിധമേഖലകളിലുള്ള വ്യക്തികളില്‍ നിന്നായി 60ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് ബിനീഷ് അറസ്റ്റിലായത്.
അഞ്ച് ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെയാണ് പലരില്‍ നിന്നുമായി ഇയാൾ തട്ടിയെടുത്തത്. മദ്രാസ് റെജിമെന്‍റില്‍ പത്ത് വര്‍ഷക്കാലം സൈനികനായിരുന്നു. സ്വഭാവ ദൂഷ്യത്തെ തുടര്‍ന്ന് ബിനീഷിനെ പിരിച്ചു വിടുകയായിരുന്നു. സൈനികനായുള്ള മുന്‍പരിചയത്തിന്‍റെ മറവിലാണ് ഇയാള്‍ ആളുകളെ പറ്റിച്ചിരുന്നത്. തട്ടിയെടുത്ത പണം കൊണ്ട് ആര്‍ഭാട ജീവിതം നയിച്ചു വരികയായിരുന്നു. പണം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് പലരും പരാതിയുമായെത്തുകയായിരുന്നു. ആലത്തൂര്‍ ഡിവൈഎസ്പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൂടുതല്‍ പേര്‍ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് കരുതുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here