നാളത്തെ ഇന്ത്യയെ വാര്‍ത്തെടുക്കുന്നത് ഇന്നത്തെ കുട്ടികള്‍- ഇന്ന് ശിശുദിനം

ഇന്ന് ശിശുദിനം. കുട്ടികളെ ഏറെ സ്‌നേഹിച്ചിരുന്ന രാജ്യത്തെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമായ നവംബര്‍ 14 രാജ്യം ശിശുദിനമായി ആചരിക്കുന്നു. കുട്ടികളാണ് സമൂഹത്തിന്റെ കരുത്തെന്ന് നെഹ്രു വിശ്വസിച്ചിരുന്നു.

”ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ വാര്‍ത്തെടുക്കുക. നമ്മള്‍ അവരെ എങ്ങനെ വളര്‍ത്തികൊണ്ടു വരുമോ അതിനെ അനുസരിച്ചിരിക്കും രാജ്യത്തിന്റെ ഭാവി,” എന്നാണ് ഒരിക്കല്‍ നെഹ്‌റു പറഞ്ഞത്. അതുകൊണ്ടുതന്നെ കുട്ടികളുടെ ക്ഷേമത്തിനും സ്വാതന്ത്രത്തിനും വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനായി ഈ ദിനം സംഘടിപ്പിക്കുന്നു.

എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കാന്‍ അദ്ദേഹം ശ്രമിച്ചു. നെഹ്‌റുവിന്റെ കാലത്ത് വിദ്യാഭ്യാസ മേഖലയില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നു. ഉന്നത വിദ്യാഭ്യാസത്തിന് നിരവധി സ്ഥാപനങ്ങള്‍ സ്ഥാപിച്ചു. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ണമായും സൗജന്യമാക്കി.

ഗ്രാമങ്ങള്‍തോറും ആയിരക്കണക്കിന് വിദ്യാലയങ്ങള്‍ നിര്‍മിക്കുകയും കുട്ടികളിലെ പോഷകാഹാരക്കുറവ് നികത്തുന്നതിനായി ഭക്ഷണവും പാലും സൗജന്യമായി നല്‍കുന്ന ഒരു പരിപാടിക്കും തുടക്കമിട്ടു. രാജ്യത്തെ കുട്ടികള്‍ അവരുടെ ജീവിതം ആവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്‌കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുള്ള അവസരങ്ങളും സാഹചര്യങ്ങളും ഓരോ ശിശുദിനവും പ്രദാനം ചെയ്യുന്നു.

അന്തര്‍ദേശിയ തലത്തില്‍ നവംബര്‍ 20 നാണ് ശിശുദിനം. ഏകദേശം 117 രാജ്യങ്ങള്‍ പലദിനങ്ങളിലായി ശിശുദിനം ആഘോഷിച്ചുവരുന്നുണ്ട്. ശിശു ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികളും മത്സരങ്ങളും നടത്താറുണ്ട്. കുഞ്ഞ് മനസുകളെ സാമൂഹ്യവും മാനസികവും വൈകാരികവുമായ സംഘര്‍ഷങ്ങളെ അതിജീവിക്കാന്‍ പഠിപ്പിക്കുക എന്നതാണ് ഈ ആഘോഷങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.

ശിശുദിനം കുട്ടികളുടെ ആഘോഷമായത് കൊണ്ട് തന്നെ അവര്‍ക്കായുള്ള മത്സരങ്ങളാണ് നടത്തുക. വിദ്യഭ്യാസ സ്ഥാപനങ്ങള്‍ വായനശാലകള്‍ എന്നിവ കേന്ദ്രീകരിച്ച് ക്വിസ് മത്സരങ്ങള്‍, ശിശുദിന പോസ്റ്റര്‍ തയ്യാറാക്കല്‍, ചിത്രരചന, പ്രസംഗം, രാജ്യത്തെക്കുറിച്ചുള്ള അറിവ് പങ്ക് വെക്കല്‍ എന്നീ കാര്യങ്ങളിലാകും ആ ദിവസം കുട്ടികള്‍ സമയം ചെലവഴിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News