
ലഖിംപൂര്‍ ഖേരി കര്‍ഷക കൊലപാതക കേസില്‍ പ്രതിഷേധം ശക്തമാക്കി കര്‍ഷകര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അജയ് മിശ്രയ്ക്ക് എതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് കര്‍ഷകരുടെ മഹാപഞ്ചായത്ത് നടക്കും. യുപിയിലെ പിലിഭിത്തിലാണ് മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നത്.
ലഖീംപൂരിലെ സംഘര്‍ഷത്തിന് പിന്നാലെ അറസ്റ്റ് ചെയ്ത കര്‍ഷകരെ വിട്ടയക്കണം , കര്‍ഷകര്‍ക്കെ തിരായ കേസുകള്‍ പിന്‍വലിക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. ബിജെപി നേതാവ് വരുണ്‍ ഗാന്ധിയുടെ മണ്ഡലമാണ് പിലിഭിത്ത്. ലക്നൗവിലും മഹാപഞ്ചായത് സംഘടിപ്പിക്കുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here