ശിശുദിനാഘോഷത്തിന്റെ ഭാഗമായി സൈക്കിള്‍ റാലി സംഘടിപ്പിച്ചു

ശിശുദിനാഘോഷത്തിന്റെ ഭാഗമായി ബാലാവകാശ സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് കൊല്ലംത്ത് സൈക്കിള്‍ റാലി സംഘടിപ്പിച്ചു.

റാഗിങ്ങ് ഉള്‍പ്പടെ സാമൂഹിക തിന്മകള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുന്ന സന്നദ്ധ സംഘടനയായ ഡോണ്‍ ബോസ്‌കോ യൂത്ത് ഫോറത്തിന്റെ സഹകരണത്തോടെയാണ് കൊല്ലം തങ്കശ്ശേരി റോട്ടറി ക്ലബ് റാലി സംഘടിപ്പിച്ചത്.

കൊല്ലം സിറ്റി ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു ഫ്‌ലാഗ് ഓഫ് ചെയ്ത റാലിക്ക് ക്ലബ്ബ് പ്രസിഡന്റ് എസ്.വിപിന്‍ കുമാര്‍ നേതൃത്വം നല്‍കി.ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ അഡ്വ. കെ.പി. സജിനാഥും പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News