മലയാളത്തിന്റെ ഗാനഗന്ധർവൻ കെ.ജെ യേശുദാസിന്റെ പാട്ടിന് ഇന്ന് അറുപത് വർഷം തികയുമ്പോൾ പ്രിയഗാനങ്ങളുമായി ഗാനാഞ്‌ജലി അർപ്പിച്ച് സൂപ്പർതാരം മോഹൻലാൽ.
ADVERTISEMENT
തിരനോട്ടം മുതൽ വില്ലൻ വരെയുള്ള തന്റെ ചിത്രങ്ങളിലെ പ്രിയപ്പെട്ട ഗാനങ്ങളാണ് മോഹൻലാൽ കാല്പാടുകൾ എന്ന് പേരിട്ട വീഡിയോയിലൂടെ പ്രിയഗായകന് സമർപ്പിച്ചിരിക്കുന്നത്.
തന്റെ മാനസഗുരുവിനുള്ള ആദരമായാണ് നടൻ മോഹൻലാൽ ഈ വീഡിയോ പങ്കുവച്ചത്.കൊച്ചുകുട്ടികൾക്കുപോലും ’ദാസേട്ടേൻ” ആണ് യേശുദാസ്. യേശുദാസിന്റെ ശബ്ദത്തെ മാറ്റിനിര്‍ത്തി മലയാളിക്ക് പിന്നെ പകലിരവുകള്‍ ഇല്ലാതായി.
അതേസമയം, ഒരു കച്ചേരി പാടുമ്പോഴുള്ള അംഗചലനങ്ങൾ, സ്വരസ്ഥാനങ്ങളിലെ ഉച്ചാരണരീതികൾ , മുഖഭാവങ്ങൾ എല്ലാം കണ്ടു പഠിച്ചു. ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള എന്നീ ചിത്രങ്ങളിലെ കച്ചേരി രംഗങ്ങളിൽ അതെനിക്ക് പ്രയോജനപ്പെട്ടു. അതൊക്കെ നന്നായെന്ന് ആളുകൾ പറയുന്നുവെങ്കിൽ ഞാൻ ദാസേട്ടനോട് കടപ്പെട്ടിരിക്കുന്നുവെന്നും മോഹൻലാൽ വീഡിയോയിൽ വ്യക്തമാക്കി.
നേരത്തെ യേശുദാസിന് ആശംസ അർപ്പിച്ചുകൊണ്ടുള്ള കുറിപ്പ് മോഹൻലാൽ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിരുന്നു. പ്രിയപ്പെട്ട ദാസേട്ടന്റെ ശബ്‌ദത്തിൽ ഏകാന്തതയിൽ സ്വർഗം എന്തെന്നറിയുന്നു. മനസിൽ നന്മകൾ നിറയുന്നു. വേദനകൾ മറക്കുകയും തന്റെ എളിയ ജീവിതം അർത്ഥപൂർണമായെന്നും മോഹൻലാൽ ഫേസ്‌ബുക്കിൽ കുറിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.