രണ്ട് കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

പാലക്കാട് ഷൊര്‍ണ്ണൂരില്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യക്ക് ശ്രമിച്ചു. മഞ്ഞക്കാട് സ്വദേശി ദിവ്യയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഭര്‍തൃമാതാവിന്റെ അമ്മയും ആത്മഹത്യക്ക് ശ്രമിച്ചു.

പുലര്‍ച്ചെയാണ് മഞ്ഞക്കാട് സ്വദേശി വിനോദിന്റെ ഭാര്യ ദിവ്യയെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്. നാലു വയസ്സുകാരന്‍ അനിരുദ്ധ്, ഒരു വയസ്സുകാരന്‍ അഭിനവ് എന്നിവരെ കൊലപ്പെടുത്തിയ ശേഷമാണ് കൈത്തണ്ട മുറിച്ച് ദിവ്യ ആത്മഹത്യക്ക് ശ്രമിച്ചത്. കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദിവ്യയെ ആശുപത്രിയിലെത്തിച്ച ശേഷമാണ് കുട്ടികള്‍ മരിച്ച വിവരം വീട്ടുകാരറിഞ്ഞത്.

ഇതിന് പിന്നാലെ ഭര്‍തൃ മാതാവിന്റെ അമ്മ അമ്മിണിയമ്മയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇരുവരെയും വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമല്ല. ഭര്‍തൃമാതാവിന്റെ അമ്മയുമായുള്ള വഴക്കിനെ തുടര്‍ന്നാണ് ദിവ്യ കൊലപാതകം നടത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് വിവരം. ഷൊര്‍ണ്ണൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News