നെയ്യാര്‍ പാലക്കടവില്‍ 75 വയസ്സ് പ്രായമുള്ള സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ആര്യങ്കോട് സ്വദേശി ലളിത ഭായിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവരെ കഴിഞ്ഞ ദിവസം മുതല്‍ കാണാതായിരുന്നു. ഇവരുടെ മകന്‍ പശുവണ്ണറ സ്വദേശി സന്തോഷിനൊപ്പമായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.
കാണാതായതിനെ തുടര്‍ന്ന് ആര്യങ്കോട് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here