ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ്; മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു

ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മൂന്ന് പേരെ വിളപ്പില്‍ശാല പൊലീസ് അറസ്റ്റ് ചെയ്തു.വിളപ്പില്‍ കാരോട് കരുമത്തിന്‍ മൂട് ബിനു ഭവനില്‍ എ.ഭാസ്‌കരന്‍(60),പെരുകുളം ഉറിയാക്കോട് കൈതോട്‌മേക്കിന്‍കര പുത്തന്‍ വീട്ടില്‍ സി.ശശി(55),വിളപ്പില്‍ ചെറുകോട് എല്‍.പി.സ്‌കൂളിന് സമീപം അജീഷ് ഭവനില്‍ ഐ.ആന്റണി(47) എന്നിവരാണ് അറസ്റ്റിലായത്.

മുപ്പത്തിനാലുകാരിയായ യുവതിയെ അവരുടെ വീട്ടിലും മറ്റ് സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചിരുന്നു. ഒന്നാം പ്രതി ആന്റണി യുവതിയെ വിവാഹവാഗ്ദാനം നല്‍കിയാണ് പീഡിപ്പിച്ചിരുന്നതെന്ന് വിളപ്പില്‍ശാല പൊലീസ് അറിയിച്ചു.

ആന്റണി പീഡിപ്പിക്കുന്നവിവരം പുറത്തറിയിക്കുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തിയാണ് മറ്റ് രണ്ട് പ്രതികള്‍ പീഡിപ്പിച്ചിരുന്നത്. ശാരീരിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് യുവതി വിളപ്പില്‍ശാല ഗവ.ആശുപത്രിയില്‍ ചികില്‍സതേടി എത്തിയപ്പോഴാണ് ആറ് മാസം ഗര്‍ഭിണിയാണെന്ന് അറിയുന്നത്.

ആശുപത്രി അധികൃരുടെ കൗണ്‍സിലിംഗിനിടെയാണ് പീഡനവിവരം ആശുപത്രി അധികൃതരോട് യുവതി വെളിപ്പെടുത്തിയത്. ആശാ വര്‍ക്കരുടെ സഹായത്താല്‍ യുവതി തൈക്കാട് ആശുപത്രിയിലെത്തി തുടര്‍ ചികില്‍സ തേടിയിരുന്നു.യുവതിയുടെ വീട്ടില്‍ വൃദ്ധമാതാവും മനോരോഗിയായ സഹോദരനും ഒരു കുട്ടിയും മാത്രമാണുള്ളത്.പ്രതികള്‍ ഇവരുടെ നിസഹായാവസ്ഥ മുതലെടുത്താണ് പീഡനം തുടര്‍ന്നതെന്നും പൊലീസ് പറഞ്ഞു.

ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ കാട്ടാക്കട ഡി.വൈ.എസ്.പി.പ്രശാന്ത് പി.എസ്.,വിളപ്പില്‍ശാല എസ്.എച്ച്.ഒ.സുരേഷ്കു മാര്‍.എന്‍,എസ്.ഐ.ഷിബു.വി,സി.പി.ഒ.മാരായ സുബിന്‍സണ്‍,അരുണ്‍,പ്രദീപ്
എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here