ഇടുക്കി- മുല്ലപ്പെരിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു

ഇടുക്കി- മുല്ലപ്പെരിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു. ഇടുക്കിയിൽ 2399 അടിയിലേക്കാണ് ജലനിരപ്പ് ഉയരുന്നത്. ഇടുക്കിയിൽ ജലനിരപ്പ് 2399.03 അടിയിലെത്തിയാൽ റെഡ് അലർട്ട് പുറപ്പെടുവിക്കും. അണക്കെട്ടിൻ്റെ ഷട്ടർ തുറക്കുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകും.

അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിലേക്ക് അടുക്കുന്നു. നിലവിൽ 139.85 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.

ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ഇടവിട്ട് മഴ പെയ്യുന്നതിനാൽ നീരൊഴുക്ക് ശക്തമായി തുടരുന്നു. നാലായിരത്തോളം ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിൻറെ അളവ് മാറ്റമില്ലാതെ തുടരുന്നു. 556 ഘന അടി വെള്ളം മാത്രമാണ് കൊണ്ടുപോകുന്നത്.

കൂടുതൽ ജലം കൊണ്ടുപോകണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ റൂൾ കർവ് പരിധി 141 അടിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News