തിരുവനന്തപുരത്ത് അച്ഛൻ മകനെ കുത്തി കൊലപ്പെടുത്തി

തിരുവനന്തപുരത്ത് അച്ഛൻ മകനെ കുത്തി കൊലപ്പെടുത്തി. നെയ്യാറ്റിൻകര ഓലത്താന്നി പാതിരശേരി സ്വദേശി അരുൺ (30) ആണ് കുത്തേറ്റ് മരിച്ചത്. കൊല്ലപ്പെട്ട അരുണിൻ്റെ അച്ഛൻ ശശിധരൻനായർ (60) പൊലീസ് നിരീക്ഷണത്തിലാണ്. ഇന്നലെ രാത്രിയായിരുന്നു അച്ഛൻ മകനെ കൊലപ്പെടുത്തിയത്.

വീടിനുള്ളിൽ നിന്നാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. മദ്യപിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അച്ഛൻ ശശിധരൻ നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു.അതേസമയം, നിർമ്മാണ തൊഴിലാളിയാണ് അരുൺ. ഹോട്ടൽ തൊഴിലാളിയാണ് ശശിധരൻനായർ. കുത്തേറ്റ് രക്തം വാർന്ന നിലയിൽ അരുണിനെ നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിയില്ല. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. വീട്ടിൽനിന്ന് പൊലീസ് കത്തി കണ്ടെത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News