മണിപ്പൂർ ഭീകരാക്രമണം; അപലപിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ്

മണിപ്പൂരിലെ ചുരാചന്ദ്പുർ ജില്ലയിൽ സൈനികരുടെ വാഹനവ്യൂഹത്തിനു നേരേ ഭീകരർ നടത്തിയ ആക്രമണത്തെ അപലപിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ്.കുറ്റവാളികളെ ഉടൻ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും രാജ്നാഥ് സിങ്ങ് ട്വീറ്റ് ചെയ്തു.

വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണം ഭീരുത്വമായ നീക്കമാണെന്നും അങ്ങേയറ്റം വേദനാജനകവും അപലപനീയവുമാണെന്നും രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് മ്യാൻമറുമായി അതിർത്തി പങ്കിടുന്ന ചുരാചന്ദ്പുരിൽ സൈനിക ക്യാംപ് സന്ദർശിച്ചു മടങ്ങുന്ന സംഘത്തെ ഭീകരർ ആക്രമിച്ചത്.
ആക്രമണത്തിൽ 46 അസം റൈഫിൾസിന്റെ ഓഫിസർ കേണൽ വിപ്ലവ് ത്രിപാഠിയും നാലു സൈനികരും വീരമൃത്യു വരിച്ചിരുന്നു. സംഭവത്തിൽ കേണലിന്റെ ഭാര്യയും നാലു വയസ്സുള്ള മകനും കൊല്ലപ്പെട്ടു.

അതേസമയം, സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നാഗ പീപ്പ്ൾസ് ഫ്രണ്ട് രംഗത്ത് എത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിൽ നാക്സൽ കമ്മാന്റർ ഉൾപ്പടെ 26 മാവോയിസ്റ്റുകളെ പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചു. ഏറ്റുമുട്ടലിൽ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here