മണ്ണിടിച്ചിലിനെ തുടര്‍ന്ന് ലോറി ഡ്രൈവര്‍ മരിച്ചു

കളമശ്ശേരിയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ലോറി ഡ്രൈവര്‍ മരിച്ചു തിരുവനന്തപുരം ഉദിയന്‍കുളങ്ങര സ്വദേശി തങ്കരാജ് ആണ് മരിച്ചത്.ലോറി നിര്‍ത്തിയിറങ്ങിയ ഉടന്‍ മണ്ണിടിയികയായിരുന്നു. മണ്ണിനടിയില്‍ നിന്നും പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരിന്നു

ഇന്ന് രാവിലെ കളമശ്ശേരി അപ്പോളോ ടയേഴ്സിന് മുന്നിലാണ് അപകടം സംഭവിച്ചത്. മണ്ണിടിച്ചിലില്‍ ലോറി ഡ്രൈവറായ തങ്കരാജ് കുടുങ്ങുകയായിരുന്നു. മണ്ണിടിച്ചിലില്‍ വലിയ കല്ല് തങ്കരാജിന്റെ ദേഹത്തേക്ക് വന്ന് പതിക്കുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്സുമെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. തുടര്‍ന്ന് തങ്കരാജനെ പുറത്തെടുത്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News