ത്രിപുര സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ 2 വനിതാ മാധ്യമപ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു

ത്രിപുരയിലെ സംഘർഷം റിപ്പോർട്ട് ചെയ്യാൻ എത്തിയ രണ്ട് വനിതാ മാധ്യമപ്രവർത്തകർക്കെതിരെ ത്രിപുര പൊലീസ് കേസെടുത്തു. HW News Network ലെ സമൃദ്ധി ശകുനിയ, സ്വർണ ഝാ എന്നിവർക്കെതിരെയാണ് കേസ്. മതസ്പർധ വളർത്താൻ ശ്രമിച്ചു എന്നത് അടക്കം വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. വി എച്ച് പി യുടെ പരാതിയിലാണ് നടപടി .

ദില്ലിയിൽ നിന്ന് എത്തിയ ഇവരെ ഹോട്ടൽ മുറിയിൽ തന്നെ പൊലീസ് കസ്റ്റഡിയിലാക്കിയിരിക്കുകയാണ്. ഇരുവരും ഇന്ന് ദില്ലിക്ക് തിരികെ എത്താനിരിക്കെയാണ് പൊലീസ് നടപടി. ത്രിപുരയിലെ പാനിസാ​ഗറിൽ മുസ്ലീം പള്ളിയും കടകളും തകർത്ത സംഭവത്തിൽ റിപ്പോർട്ട് നൽകിയ മാധ്യമ പ്രവർത്തകരാണിവർ . എന്നാൽ പള്ളി തകർത്തിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.

ഉത്തര ത്രിപുരയിലെ പാനിസാ​ഗർ ചംതില്ല പ്രദേശത്ത് ഒക്ടോബർ 26നാണ് അക്രമം നടന്നത്. ബം​ഗ്ലാദേശിൽ ​ദുർ​ഗ പൂജക്കിടെ ക്ഷേത്രങ്ങൾക്ക് നേരെയുണ്ടായ അക്രമങ്ങളിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് നടത്തിയ റാലിക്കിടെയാണ് സംഭവം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News