വി വി എസ് ലക്ഷ്മൺ നാഷണൽ ക്രിക്കറ്റ് അക്കാദമി തലവനായി ചുമതലയേൽക്കുമെന്ന് സൂചന

ഇന്ത്യ‌ൻ ഇതിഹാസ താരം വിവിഎസ് ലക്ഷ്മൺ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ പുതിയ തലവനായി നിയമിതനാകുമെന്ന് സൂചന‌. നേരത്തെ രാഹുൽ ദ്രാവിഡായിരുന്നു നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ തലവനായി പ്രവർത്തിച്ചിരുന്നത്. എന്നാൽ ദ്രാവിഡ് ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ചുമതലയേറ്റെടുത്തത് മുതൽ എൻ സി എ യിൽ അദ്ദേഹം വഹിച്ചിരുന്ന സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. ഈ സ്ഥാനത്തേക്കാണ് ലക്ഷ്മൺ എത്തുന്നത്.

നേരത്തെയും ലക്ഷ്മണെ എൻ സി എ യുടെ ഡയറക്ടറായി നിയമിക്കാൻ ബിസിസിഐ നീക്കങ്ങൾ നടത്തിയിരുന്നുവെങ്കിലും അദ്ദേഹം കാര്യമായ താല്പര്യം കാണിച്ചിരുന്നില്ല. എന്നാൽ ഈ ജോലി ഏറ്റെടുക്കാൻ ദ്രാവിഡ് നേരിട്ട് ലക്ഷ്മണെ ബോധ്യപ്പെടുത്തുകയായിരുന്നുവെന്നാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ലക്ഷ്മണിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യത്തിൽ നിലവിൽ ബിസിസിഐ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഉടൻ തന്നെ അദ്ദേഹത്തെ എൻ സി എ തലവനായി അവർ പ്രഖ്യാപിക്കുമെന്നുമാണ് സൂചനകൾ.

ഈ മാസാവസാനം നടക്കാനിരിക്കുന്ന ഇന്ത്യ എ ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം ലക്ഷ്മൺ എൻ സി എ തലവനായി സ്ഥാനമേറ്റെടുക്കുമെന്നാണ് സൂചനകൾ. എൻ സി എ തലവനാകുന്നതോടെ ലക്ഷ്മണിനായിരിക്കും പിന്നീട് ഇന്ത്യ എ , അണ്ടർ 19 ടീമുകളുടേയും ചുമതല.

അതേസമയം, ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച കളികാരിലൊരാളായ ലക്ഷ്മൺ നിലവിൽ ഐപിഎൽ ടീമായ സൺ റൈസേഴ്സ് ഹൈദരാബാദിന്റെ മെന്ററാണ്. എന്നാൽ എൻ സി എ ഹെഡ് ആയി സ്ഥാനമേറ്റെടുക്കുന്നതിനാൽ ഹൈദരാബാദ് ഫ്രാഞ്ചൈസിക്കൊപ്പമുള്ള സേവനം അവസാനിപ്പിക്കാൻ അദ്ദേഹം നിർബന്ധിതനാകും. ടിവി കമന്റേറ്റർ കൂടിയായ അദ്ദേഹം, മുൻപ് ബെംഗാൾ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് ഉപദേഷ്ടാവായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News