ചില ആഹാരശീലങ്ങള്‍ മാറ്റൂ; ഇവിടെ പറയുന്നവ ശീലമാക്കൂ; ഈ ഭക്ഷണങ്ങൾ പ്രമേഹത്തെ നിയന്ത്രിക്കും

ഇന്ന് ലോക പ്രമേഹ ദിനമാണ്. നിശബ്ദ കൊലയാളിയെന്ന് അറിയപ്പെടുന്ന പ്രമേഹത്തിനെക്കുറിച്ച് കൂടുതൽ അവബോധം ജനങ്ങളിൽ എത്തിക്കുന്നതിനും പ്രമേഹം വരാതെ സൂക്ഷിക്കുന്നതിനും വേണ്ടിയാണ് ഓരോ വർഷവും പ്രമേഹദിനം ആചരിക്കുന്നത്. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്കിനെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. എല്ലാ പ്രമേഹ രോഗികള്‍ക്കുമുള്ള സംശയവും ഭക്ഷണകാര്യത്തില്‍ തന്നെയാണ്. ശരീരത്തില്‍ പോഷകാഹാരങ്ങളുടെ ആവശ്യകത അറിഞ്ഞ് ചില ആഹാരശീലങ്ങള്‍ മാറ്റുക എന്നതാണ് പ്രമേഹരോഗികള്‍ ആദ്യം ചെയ്യേണ്ട കാര്യം.

അന്നജം കുറഞ്ഞ, കൊഴുപ്പ് കുറഞ്ഞ, അമിത ഊര്‍ജം അടങ്ങാത്ത എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളാണ് പ്രമേഹരോഗികള്‍ കഴിക്കേണ്ടത്. ഇതിനായി ഡയറ്റില്‍ പച്ചക്കറികളും പഴങ്ങളും നാരുകളുമടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താം.

പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ചില ഭക്ഷണങ്ങൾ ഇതാ

  • പാവയ്ക്ക

    പാവയ്ക്കയ്ക്ക് പ്രമേഹം നിയന്ത്രിക്കാൻ കഴിവുണ്ടെന്നാണ് പല പഠനങ്ങളും പറയുന്നത്. പാവയ്ക്കയിലടങ്ങിയിരിക്കുന്ന ചില ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്. ഇവ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് ഉയരാതിരിക്കാന്‍ സഹായിക്കും. അന്നജത്തിന്റെ ആഗിരണം കൂട്ടുന്ന ചില എൻസൈമുകളെ നിയന്ത്രിക്കാനും ഇതിലെ ഘടകങ്ങൾക്കു കഴിയും.

  • വെണ്ടയ്ക്ക

    പ്രമേഹം നിയന്ത്രിക്കാൻ ഏറ്റവും നല്ലതാണ് വെണ്ടയ്ക്ക. ശരീരത്തിനാവശ്യമായ ആന്റിഓക്സിഡന്റുകളും ധാതുക്കളും ഇതിലുണ്ട്. ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാൽ ദഹിക്കാനും എളുപ്പമാണ്. ഇതിലടങ്ങിയ ജീവകം ബിയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.

  • ബ്രൊക്കോളി

    ബ്രൊക്കോളിയാണ് മൂന്നമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാര്‍ബോഹൈട്രേറ്റിന്‍റെ അളവ് കുറഞ്ഞ ബ്രൊക്കോളി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.

  • കോവയ്ക്ക

    പ്രകൃതിദത്ത ഇൻസുലിന്‍ എന്നാണ് കോവയ്ക്കയെ അറിയപ്പെടുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നിയന്ത്രിക്കാൻ കോവയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. നാരുകൾ ധാരാളമടങ്ങിയിരിക്കുന്നതും ഗ്ലൈസീമിക്ക് ഇൻഡക്സ് വളരെ കുറവാണെന്നുള്ളതിനാലുമാണ് കോവയ്ക്കയെ പ്രകൃതിദത്ത ഇൻസുലിന്‍ എന്ന് അറിയപ്പെടുന്നത്.

  • പയര്‍ വർഗങ്ങൾ

    പയര്‍ വർഗങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രമേഹരോഗികള്‍ക്ക് ഏറ്റവും അനുയോജ്യമായ ഭക്ഷ്യവസ്തുവാണ് പയറുവര്‍ഗങ്ങള്‍. പയര്‍ വർഗങ്ങളിലെ പോഷകഘടങ്ങൾ പ്രമേഹരോഗികൾക്ക് ഉത്തമമാണ്. മുതിര, ചെറുപയർ, സോയാബീൻ തുടങ്ങിയവയിൽ നാരുകളും ഫ്ളേവനോയിഡുകളും ധാരാളം അടങ്ങിയിരിക്കുന്നു. ഇത് പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും.

  • ആപ്പിള്‍

    മധുരമുണ്ടെങ്കിലും പ്രമേഹരോഗികള്‍ക്കും ആപ്പിള്‍ ധൈര്യമായി കഴിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായകമാണ് ആപ്പിള്‍. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹത്തിന് മാത്രമല്ല, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ആപ്പിള്‍ പരിഹാരമാണ്.

  • നെല്ലിക്ക

    പ്രമേഹരോഗികള്‍ നെല്ലിക്ക കഴിക്കുന്നതും നല്ലതാണ്. നെല്ലിക്കയിലെ വിറ്റാമ‍ിൻ സിയ‍ും ഫീനോളിക് ഘടകങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.

  • ഓട്സ്

    ഫൈബര്‍ ധാരാളം അടങ്ങിയ ഓട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രക്തത്തിലെ ഗ്ലൂക്കോസ‍ിന്റെ അളവ് കുറയ്ക്കാനും ഇൻസുലിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഓട്സ് സഹായിക്കും.

  • ഉലുവ

    ഉലുവ പ്രമേഹനിയന്ത്രണത്തിന് ഉത്തമമാണെന്ന് പഠനങ്ങള്‍ പറയുന്നു. ഉലുവയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. ഉലുവയിലടങ്ങിയിരിക്കുന്ന ചില ഘടകങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും.

  • നട്സ്

പ്രമേഹരോ​ഗികൾ ദിവസവും നട്സ് കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. പ്രത്യേകിച്ച് ബദാമില്‍ അടങ്ങിയിരിക്കുന്ന മാഗ്നീസ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നു.

ഇവ ശ്രദ്ധിക്കൂ..
പ്രാതലിനു ശേഷം പ്രമേഹരോഗികളിൽ ചിലപ്പോൾ അമിതമായി ഗ്ലൂക്കോസ് ഉയരും. ഉച്ചയ്ക്ക് ഊണിനു ശേഷം പോലും ബ്ലഡ് ഷുഗർ നില ഇത്രത്തോളം ഉയരാറില്ല. ഇഡ്ഡലി, പുട്ട്, അപ്പം എന്നീ ഭക്ഷണത്തിന്റെ കൂടെ സാമ്പാർ, പയർ, കടല എന്നീ മാംസ്യം അടങ്ങിയ കറികൾ ഉപയോഗിക്കുന്നതിലൂടെ ഗ്ലൂക്കോസിന്റെ അളവു കൂടുന്നത് ഒഴിവാക്കാനാകും. വേവിക്കാത്ത പച്ചക്കറികളും പഴുപ്പ് കുറഞ്ഞ പഴവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഉറങ്ങാൻ കിടക്കുന്നതിനു ചുരുങ്ങിയത് 3 മണിക്കൂറെങ്കിലും മുൻപ് അത്താഴം കഴിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News