ലോകകപ്പ് ഫൈനലിന് മുൻപ് ന്യൂസില‌ൻഡ് ടീമിൽ നിർണായക മാറ്റം; ആ താരം ഇതാണ്!

ഇന്ന് ആസ്ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടിംസീഫർട്ട് ന്യൂസില‌ൻഡ് നിരയിൽ കളിക്കും. മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെ ന്യൂസിലൻഡ് നായകൻ കെയിൻ വില്ല്യംസൺ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.‌ പരുക്കിനെത്തുടർന്ന് കളിക്കളത്തിൽ നിന്ന് പുറത്തായ ഡെവോൺ കോൺവേയ്ക്ക് പകരക്കാരനായാണ് സീഫർട്ട് ന്യൂസിലൻഡിന്റെ പ്ലേയിംഗ് ഇലവനിലേക്കെത്തുന്നത്.

കഴിഞ്ഞ കുറച്ച് നാളുകളായി ടി-20 ക്രിക്കറ്റിൽ ന്യൂസിലൻഡിന്റെ പ്രധാന താരങ്ങളിലൊരാളായ കോൺവേക്ക് നേരത്തെ ഇംഗ്ല‌ണ്ടിനെതിരായ സെമി ഫൈനൽ പോരാട്ടത്തിനിടെയായിരുന്നു പരുക്ക് പറ്റിയത്. മത്സരത്തിൽ പുറത്തായതിന്റെ നിരാശയിൽ ശക്തമായി ബാറ്റിനിടിച്ച താരത്തിന്റെ കൈക്കായിരുന്നു പരുക്കേറ്റത്. വലത് കൈയ്യിലേറ്റ പരുക്കിനെത്തുടർന്ന് നടത്തിയ സ്കാനിംഗിൽ എല്ലിന് പൊട്ടലുണ്ടെന്ന് വ്യക്തമാവുകയും ഇതോടെ അദ്ദേഹം ടീമിൽ നിന്ന് പുറത്താവുകയുമായിരുന്നു. പരുക്കിനെത്തുടർന്ന് ലോകകപ്പ് ഫൈനൽ നഷ്ടമാകുന്ന താരത്തിന് പിന്നാലെ നടക്കാനിരിക്കുന്ന ടീമിന്റെ ഇന്ത്യൻ പര്യടനത്തിലും കളിക്കാനാവില്ല.

അതേസമയം, ഡെവോൺ കോൺവേക്ക് പറ്റിയ പകരക്കാരനാവാൻ കെൽപ്പുള്ള‌ താരമാണ് യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ടിംസീഫർട്ട്. ടി20 യിൽ ന്യൂസിലൻഡിനായി 36 മത്സരങ്ങൾ കളിച്ചിട്ടുള്ള അദ്ദേഹം, 132.64 പ്രഹരശേഷിയിൽ‌ 703 റൺസാണ് സ്കോർ ചെയ്തിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News