വരുന്ന പഞ്ചാബ് തെരഞ്ഞെടുപ്പിൽ സോനു സൂദിന്റെ സഹോദരി മത്സരിക്കും

വരുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ സഹോദരി മാളവിക സൂദ് മത്സരിക്കുമെന്ന് നടൻ സോനു സൂദ്. ചണ്ഡീഗഡിലെ മോഗയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് താരം ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചെങ്കിലും ഏതു പാർട്ടിക്ക് വേണ്ടി മത്സരിക്കും എന്ന് സോനു വ്യക്തമാക്കിയിട്ടില്ല.

പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയുമായി സോനു നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. മുന്‍പ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായും സോനു കൂടിക്കാഴ്ച നടത്തി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ദേശ് കാ മെന്റേഴ്‌സ് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായി സോനുവിനെ കേജ്‌രിവാള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

സോനു രാഷ്ട്രീയപ്രവേശം നടത്താനൊരുങ്ങുകയാണെന്നും പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നായിരുന്നു സോനു മാധ്യമങ്ങളോടു പ്രതികരിച്ചത്. കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ സോനു സൂദ് നടത്തിയ പ്രവർത്തനങ്ങൾ ഏറെ പ്രശംസ നേടിയിരുന്നു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News