നാട്ടിന്‍പുറം ബൈ ആനപ്പുറം…കെ.എസ്.ആര്‍.ടി.സിയുടെ ബഡ്ജറ്റ് ടൂറിസം പദ്ധതിക്ക് തുടക്കം

കെഎസ്ആര്‍ടിസിയുടെ ബഡ്ജറ്റ് ടൂറിസം പദ്ധതിക്ക് പാലക്കാട് തുടക്കമായി. പാലക്കാട്-നെല്ലിയാമ്പതി വിനോദയാത്രയോടെയാണ് ജില്ലയില്‍ പദ്ധതി ആരംഭിച്ചത്. ജില്ലാ കലക്ടര്‍ മൃണ്‍മയീ ജോഷി ഫ്‌ലാഗ് ഓഫ് ചെയ്തു.

ആനവണ്ടിയിലിരുന്ന് കാഴ്ചകള്‍ കണ്ട് സഞ്ചാരികള്‍ക്ക് ഇനി നെല്ലിയാമ്പതിയെ അടുത്തറിയാം. പോത്തുണ്ടി അണക്കെട്ടും കണ്ട് ചുരം കയറി വരയാടുമലയിലെത്തി സീതാര്‍കുണ്ടിന്റെയും കേശവന്‍ പാറയുടെയും മനോഹരമായ കാഴ്ചകള്‍ നുകര്‍ന്ന് പോത്തുപാറ ടീ എസ്റ്റേറ്റിലും ഓറഞ്ച് ഫാമിലുമെത്താം.

ആദ്യദിനത്തില്‍ മൂന്ന് സര്‍വ്വീസുകളിലായി 105 വിനോദ സഞ്ചാരികള്‍ ഉല്ലാസ യാത്രയ്‌ക്കെത്തി. സ്ത്രീകളും കുട്ടികളും വ്‌ലോഗര്‍മാരുമുള്‍പ്പെടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ വരെ സീറ്റുറപ്പിച്ചു.

നാട്ടിന്‍പുറം ബൈ ആനപ്പുറം… ഇതാണ് കെഎസ്ആര്‍ടിസിയുടെ ബഡ്ജറ്റ് ടൂറിസം പദ്ധതിയുടെ ടാഗ് ലൈന്‍. 600 രൂപയാണ് ഒരു ദിവസത്തെ യാത്രയ്ക്ക് ഒരാളില്‍ നിന്ന് ഈടാക്കുന്നത്. പ്രഭാത ഭക്ഷണം, ഉച്ചയൂണ്, ചായ, ലഘുഭക്ഷണം എല്ലാം ഈ പാക്കേജില്‍ ഉള്‍പ്പെടും. പദ്ധതിയോട് ജനങ്ങള്‍ അനുകൂലമായി പ്രതികരിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കെഎസ്ആര്‍ടിസി അധികൃതര്‍.

രാവിലെ ഏഴിന് പാലക്കാട് നിന്നാരംഭിച്ച് രാത്രി എട്ട് മണിക്ക് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ ഏത് ഭാഗത്ത് നിന്നുള്ളവര്‍ക്കും ഉല്ലാസ യാത്രയ്ക്ക് ബുക്ക് ചെയ്യാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel