മഹാത്മാഗാന്ധിയുടെ പ്രതിമ തകർക്കാൻ ശ്രമം; നവോദയ ഓസ്ട്രേലിയയുടെ പ്രതിഷേധം

മെൽബണിലെ ഓസ്ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി സെൻ്ററിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ രണ്ട് ദിവസം മുൻപ് അനാച്ഛാദനം ചെയ്ത രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ പ്രതിമക്ക് കേടുപാടുകൾ വരുത്തി നശിപ്പിക്കാൻ ശ്രമം.

ലോകം മുഴവൻ ബഹുമാനപൂർവ്വം ആദരിക്കുന്ന, ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി രാഷ്ട്രപിതാവ് ആയി ആദരിക്കുന്ന മഹാത്മ ഗാന്ധിയുടെ പ്രതിമ തകർക്കുവാൻ നടത്തിയ ശ്രമത്തെ ശക്തമായി അപലപിക്കുന്നതായും പ്രതിഷേധം രേഖപ്പെടുത്തുന്നതായും നവോദയ ഓസ്ട്രേലിയ വ്യക്തമാക്കി. ഈ സാമൂഹ്യ വിരുദ്ധ ശക്തികളെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നും നവോദയ ഓസ്ട്രേലിയ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News