എം എ ലത്തീഫിനെതിരായ നടപടി; ഒറ്റപ്പെട്ട് കെ സുധാകരന്‍

തലസ്ഥാനത്തെ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനെതിരെയുള്ള നടപടിയില്‍ ഒറ്റപ്പെട്ട് കെ.സുധാകരന്‍. എം.എ ലത്തീനെതിരെയുള്ള നടപടി പിന്‍വലിക്കാന്‍ എ വിഭാഗത്തിന്റെ ശക്തമായ സമ്മര്‍ദ്ദം. ലത്തീഫ് അനുകൂലികള്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ലത്തീഫിനെ സസ്‌പെന്‍ഡ് ചെയ്തത് ഉത്തരവാദിത്തപ്പെട്ടവര്‍ പരാതി നല്‍കിയതിനാല്‍ ആണെന്ന് കെ.സുധാകരന്‍.

തലസ്ഥാനത്തെ എ വിഭാഗത്തിന്റെ ശക്തനായ നേതാവ് എം.എ ലത്തിഫിനെതിരെയുള്ള നടപടിയില്‍ അതിശക്തമായ പ്രതിഷേധമാണ് കെ.സുധാകരനെതിരെ ഉയരുന്നത്. നടപടി പിന്‍വലിക്കണമെന്ന ആവശ്യം എ വിഭാഗം നേതാക്കള്‍ സുധാകരനെ നേരിട്ട് അറിയിച്ചു.

പിന്‍വലിച്ചില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനാണ് എ വിഭാഗത്തിന്റെ തീരുമാനം. നഗരത്തില്‍ ലത്തീഫ് അനുകൂലികള്‍ പ്രകടനം നടത്തി. പെരുമഴയത്തും കെ.സുധാകരനെതിരെ മുദ്രാവാക്യം മുഴക്കി നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കെടുത്തു.

മ്യൂസിയത്തെ കെ.കരുണാകന്‍ പ്രതിമക്കുമുന്നില്‍ നിന്ന് ആരംഭിച്ച പ്രകടനം പാളയത്തെ ആര്‍.ശങ്കര്‍ പ്രതിമക്ക് മുന്നിലാണ് അവസാനിച്ചത്. നടപടി പിന്‍വലിക്കും വരെ പ്രതിഷേധം തുടരാനാണ് പ്രവര്‍ത്തകരുടെ തീരുമാനം.

അതേസമയം ലത്തീഫിനെ സസ്‌പെന്‍ഡ് ചെയ്തത് ഉത്തരവാദിത്തപ്പെട്ടവര്‍ പരാതി നല്‍കിയതിനാല്‍ ആണെന്ന് കെ.സുധാകരന്‍ പ്രതികരിച്ചു. പക്ഷെ ഇത്തവണ കടുത്ത പരാമര്‍ശത്തിന് സുധാകരന്‍ മുതിര്‍ന്നില്ല.

വി.ഡി.സതീശന്റെ ശക്തമായ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സുധാകരന്‍ ലത്തീഫിനെതിരെ നടപടി പ്രഖ്യാപിച്ചതെന്നാണ് വിവരം. പക്ഷെ പ്രതിഷേധം ശക്തമായതോടെ സതീശന്‍ സുധാകരന്റെ തലയില്‍ വച്ച് വിഷയത്തില്‍ നിന്ന് തലയൂരി. ഇക്കാര്യത്തില്‍ സുധാരകരന് വലിയ നീരസമുണ്ടെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News