കോഴിക്കോട്ടെ രഹസ്യയോഗം; കോണ്‍ഗ്രസ് നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചത് ദൗര്‍ഭാഗ്യകരം; കെ.സുധാകരന്‍

കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ വച്ച് രഹസ്യയോഗം ചേര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. കോഴിക്കോടുണ്ടായത് മോശം സംഭവമാണെന്നും അതില്‍ കെപിസിസിക്ക് ദുഖമുണ്ടെന്നും സുധാകരന്‍ പറഞ്ഞു. സംഭവത്തില്‍ കോഴിക്കോട് ഡി സി സിയുടെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടിയുണ്ടാവുമെന്ന് സുധാകരന്‍ വ്യക്തമാക്കി.

എന്നാൽ ,മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണിതെന്നും സംഭവത്തില്‍ കര്‍ശന നടപടി വേണമെന്നും വി.എം.സുധീരന്‍ പറഞ്ഞു കുറ്റക്കാര്‍ക്കെതിരെ വിട്ടുവിഴ്ച പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കോഴിക്കോട് ഗ്രൂപ്പ് യോഗം റിപ്പോർട്ട് ചെയ്യുന്നതിനിടെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിനിരയായ മാധ്യമപ്രവർത്തകരുടെ മൊഴിയെടുത്തു. കസബ എസ് ഐ അഭിഷേകിൻറെ നേതൃത്വത്തിൽ അക്രമം നടന്ന സ്വകാര്യ ഹോട്ടലിലായിരുന്നു മൊഴിയെടുപ്പ്.

കോഴിക്കോട് ഗ്രൂപ്പ് യോഗത്തിനിടെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിനിരയായ കൈരളി റിപ്പോർട്ടർ മേഘ മാധവൻ, ഏഷ്യാനെറ്റ് റിപ്പോർട്ടർ സി ആർ രാജേഷ് എന്നിവരുടെ മൊഴിയാണ് സംഘർഷം നടന്ന സ്വകാര്യ ഹോട്ടലിൽ വച്ച് പൊലീസ് ശേഖരിച്ചത്. കസബ എസ് ഐ അഭിഷേകിൻ്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്.

ആക്രമണത്തിന് നേതൃത്വം കൊടുത്ത മുൻ ഡി സി സി പ്രസിഡൻ്റ് യു.രാജിവൻ ഉൾപ്പെടെയുള്ള 21 പ്രതികൾക്കെതിരെ, ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ നടന്ന കോൺഗ്രസ് എ ഗ്രൂപ്പിന്റെ രഹസ്യ യോഗത്തിൽ 27 പ്രവർത്തകരാണ് പങ്കെടുത്തത്.മാധ്യമ പ്രവർത്തകരെ കൈയേറ്റം ചെയ്ത സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News