പച്ചമാങ്ങ… പച്ചമാങ്ങ; പച്ചമാങ്ങ കൊണ്ടൊരു ‘മാംഗോ ബാര്‍’

മാമ്പഴം എല്ലാവർക്കും പ്രിയപ്പെട്ട ഒന്നാണ്. പച്ചയായാലും പഴുത്തതായാലും പലതരത്തിൽ നാമത് ഭക്ഷ്യയോഗ്യമാക്കുകയും ചെയ്യും.അച്ചാര്‍, കറി, ജ്യൂസ്, ഷെയ്ക്ക്, ലസ്സി തുടങ്ങി പല വിഭവങ്ങളാക്കി കഴിക്കാനുമെല്ലാം ഉഗ്രനാണ് മാമ്പഴം. പഴുത്ത മാങ്ങ കൊണ്ട് ‘മാംഗോ ബാര്‍’ തയ്യാറാക്കുന്നവരും ഏറെയാണ്. വീട്ടില്‍ തന്നെ തയ്യാറാക്കുന്നതായതിനാല്‍ കുട്ടികള്‍ക്കും ധൈര്യമായി കൊടുക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത.

എന്നാല്‍ പഴുത്ത മാമ്പഴം കൊണ്ട് മാത്രമല്ല, പച്ച മാങ്ങ കൊണ്ടും ‘മാംഗോ ബാര്‍’ തയ്യാറാക്കാം. മധുരത്തിനൊപ്പം അല്‍പം പുളിയും ഇഷ്ടപ്പെടുന്നവര്‍ക്കെല്ലാം ഇത് തീര്‍ച്ചയായും ഇഷ്ടപ്പെടും. ചുരുക്കം ചേരുവകള്‍ കൊണ്ട് വളരെ എളുപ്പത്തില്‍ തയ്യാറാക്കാമെന്നതാണ് ഇതിന്റെ മറ്റൊരു സൗകര്യം.

റസിപ്പി ഇതാ

ആദ്യം ആവശ്യാനുസരണം മാങ്ങ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കണം.ശേഷം അതും അല്‍പം പുതിനയിലയും പഞ്ചസാരയും വെള്ളവും ഒന്നിച്ച് ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. പരുവം കൃത്യമായി നോക്കേണ്ടതുണ്ട്. ഇനിയിത് ഒരു ബൗളിലേക്ക് മാറ്റാം. എന്നിട്ട് ഒരു നുള്ള് ജീരകപ്പൊടി, അല്‍പം ബ്ലാക്ക് സോള്‍ട്ട്, ഉപ്പ് എന്നിവ കൂടി ചേര്‍ത്ത് നല്ലരീതിയിൽ യോജിപ്പിച്ചെടുക്കണം.

ഈ മിശ്രിതം കുല്‍ഫി മോള്‍ഡിലേക്കോ അല്ലെങ്കില്‍ ഗ്ലാസിലേക്കോ പകര്‍ന്ന് നടുക്കായി സ്റ്റിക്ക് കൂടി വച്ച് എട്ട് മണിക്കൂര്‍ നേരത്തേക്ക് ഫ്രീസ് ചെയ്യണം. പച്ചമാങ്ങ മാംഗോ ബാർ റെഡി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News