സിപിഐഎം പോളിറ്റ് ബ്യുറോ യോഗം അവസാനിച്ചു

രണ്ട് ദിവസത്തെ സിപിഐഎം പോളിറ്റ് ബ്യുറോ യോഗം അവസാനിച്ചു. അടുത്ത വർഷം നടക്കുന്ന പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാട്രീയ പ്രമേയത്തിന്റെ കരടിന് അടുത്ത ഡിസംബറിൽ ചേരുന്ന യോഗത്തിൽ ചർച്ച ചെയ്ത് അന്തിമ രൂപം നൽകും.

ഇതിന് പുറമെ അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിലെ സാഹചര്യം യോഗത്തിൽ വിയിരുത്തി. തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് സംസ്ഥാനങ്ങളുടെ റിപ്പോർട്ടും യോഗത്തിൽ ചർച്ചയായി. അതോടൊപ്പം വിലക്കയറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മോദി സർക്കാരിനെതിരെ സമരം ശക്തമാക്കാനും പോളിറ്റ് ബ്യുറോ തീരുമാനിച്ചു.

അതേസമയം, കർഷക സമരം ഒരു വർഷം തികയുന്ന ഈ മാസം 26ന് കർഷകർ പ്രഖ്യാപിച്ച സമരത്തിന് പൂർണ പിന്തുണ നൽകി വിജയിപ്പിക്കാൻ പോളിറ്റ് ബ്യുറോ തീരുമാനിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News