‘രണ്ടാം ഭാഗം പ്രതീക്ഷിച്ചോളൂ, ലേറ്റ് ആയി വന്നാലും നല്ല രസമായി തന്നെ വരും’; കുറുപ്പിനെപ്പറ്റി ശ്രീനാഥ് രാജേന്ദ്രൻ

തിയറ്ററുകൾ കയ്യടക്കി മുന്നോട്ടുപോകുന്ന ദുൽഖർ സൽമാൻ നായകനായ ചിത്രം കുറുപ്പിന്റെ രണ്ടാം ഭാഗവും ഉണ്ടാകുമെന്ന് സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ. ഫേസ്ബുക്കിലെ സിനിമ കൂട്ടായ്മയായ സിനിഫൈലുമായി സംവദിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘രണ്ടാം ഭാഗം പ്രതീക്ഷിച്ചോളൂ. ലേറ്റ് ആയി വന്നാലും നല്ല രസമായി തന്നെ വരും’, എന്നാണ് ശ്രീനാഥ് രാജേന്ദ്രൻ പറഞ്ഞത്. ദുൽഖർ നായകനായെത്തിയ ആദ്യചിത്രം സെക്കന്റ് ഷോയ്ക്കും ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News