ഇനി ബയോബബിളുകളില്ല? ഇംഗ്ലീഷ് പ്രീമിയർ ലീഗ് മാതൃക സ്വീകരിക്കാനൊരുങ്ങി ക്രിക്കറ്റ്

ക്രിക്കറ്റിൽ നിന്ന് ബയോബബിൾ സംവിധാനം ഒഴിവാക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ മാതൃക സ്വീകരിക്കാൻ ഒരുങ്ങി ക്രിക്കറ്റ്.

നവംബർ 12 ന് നടന്ന ഐസിസിയുടെ ചീഫ് എക്സിക്യൂട്ടീവ് യോഗത്തിൽ ബയോ ബബിൾ മോഡൽ‌ ദീർഘകാലത്തേക്ക് തുടരാനാകില്ലെന്ന് സമിതി അംഗങ്ങൾ സമ്മതിച്ചതായാണ് സൂചന. ഇത് കൊണ്ടു തന്നെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ഉപയോഗിക്കുന്ന മോഡൽ (രോഗബാധിതനായ വ്യക്തിയെ മാത്രം ക്വാറന്റൈനിൽ ഉൾപ്പെടുത്തുന്ന രീതി) ക്രിക്കറ്റിലും പ്രാബല്യത്തിൽ വരുത്തുന്നതിനെക്കുറിച്ച് ഐസിസി ചർച്ച ചെയ്യുന്നുണ്ടെന്നാണ് സൂചനകൾ.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കൊവിഡ് ബാധിച്ചവരെ മാത്രമാണ് നിലവിൽ ക്വാറന്റൈനിലാക്കുന്നത്. താരവുമായി അടുത്ത സമ്പർക്കം പുലർത്തിയവർക്ക് പോലും അവിടെ ക്വാറന്റൈൻ ഇരിക്കേണ്ടി വരുന്നില്ല. എന്നാൽ ഈ മോഡൽ അനുസരിച്ച് ഓരോ മത്സരത്തിന് മുൻപും താരങ്ങളേയും സ്റ്റാഫുകളേയും പരിശോധനക്ക് വിധേയരാക്കും.

പ്രീമിയർ ലീഗിൽ ഉപയോഗിക്കുന്ന ഇത്തരമൊരു രീതി ക്രിക്കറ്റിലും വിജയകരമായിരിക്കുമെന്ന് ഐസിസി കരുതുന്നതായാണ് അവരുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചനകളിൽ നിന്ന് വ്യക്തമാക്കുന്നത്. ഉടൻ തന്നെ ഇക്കാര്യത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് ബോർഡിന്റെ തീരുമാനമുണ്ടാകുമെന്നാണ് സൂചനകൾ.

അതേസമയം, കൊവിഡ് 19 ന്റെ വരവിന് ശേഷം ബയോ ബബിൾ സംവിധാനം ക്രിക്കറ്റ് താരങ്ങളുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു. എന്നാൽ ബയോബബിളിൽ ദീർഘ നേരം താമസിക്കുന്നത് കളികാരെ മാനസികമായി തളർത്തുന്നതിനൊപ്പം അവരുടെ പ്രകടനത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here