സിനിമയ്ക്ക് നഷ്ടം വന്നാൽ തിയറ്ററുടമകൾ ഒരു നിശ്ചിത തുക നൽകണം; മരക്കാറിന് മിനിമം ഗ്യാരന്റിയുമായി ആന്‍റണി പെരുമ്പാവൂര്‍

മരക്കാർ സിനിമ റിലീസിന് മിനിമം ഗ്യാരന്റിയെന്ന ഉപാധിയുമായി നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍ വീണ്ടും രംഗത്ത്. ഡിസംബര്‍ 2-ന് തിയേറ്ററില്‍ റിലീസ് ഉപാധികളില്ലാതെ റിലീസ് ചെയ്യുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് എഗ്രിമെന്‍റില്‍ മിനിമം ഗ്യാരന്റി കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.

സിനിമയ്ക്ക് നഷ്ടം സംഭവിച്ചാലും തിയറ്റർ ഉടമകൾ ഒരു നിശ്ചിത തുക നിർമാതാവിന് നൽകുന്നതാണ് മിനിമം ഗ്യാരന്റി. ഇത്തരം കരാറുകൾ ഭാവിയിൽ അപകടം ചെയ്യുമെന്ന വിലയിരുത്തലിലാണ് തിയറ്റർ ഉടമകൾ. കരാറിലെ മിനിമം ഗ്യാരന്റി എന്ന ഭാഗം പൂരിപ്പിക്കേണ്ടെന്നാണ് തിയറ്റർ ഉടമകളുടെ തീരുമാനം.

വിഷയം മന്ത്രി സജി ചെറിയാന്‍റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഫിയോക് പ്രസിഡൻറ് കെ വിജയകുമാർ പറഞ്ഞു. അതേസമയം തിയറ്ററുകാർക്ക് ഇഷ്ടമുള്ള തുക അഡ്വാന്‍സായി നൽകിയാൽ മതിയെന്നാണ് ആശിർവാദ് പറയുന്നത്. കരാർ സംബന്ധിച്ച ആശയക്കുഴപ്പം റിലീസിനെ ബാധിക്കില്ലെന്ന ഉറപ്പും അവര്‍ നല്‍കിയിട്ടുണ്ട്. ആശീർവാദ് സിനിമാസിന്‍റെ തീയറ്ററുകളില്‍ ഓൺലൈൻ പ്രീ ബുക്കിങ്ങും ആരംഭിച്ചു ക‍ഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News