കേന്ദ്രത്തിന്റേത് എല്ലാം വെറും വാഗ്ദാനങ്ങൾ മാത്രം!! ഭീകരാക്രമണങ്ങൾ തടയാൻ കഴിയാതെ മോദി സർക്കാർ

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഭീകരാക്രമണങ്ങൾ തടയാൻ കഴിയാതെ മോദി സർക്കാർ. 2014 മുതൽ ഭീകരാക്രമങ്ങൾ ഇല്ലാതാകുമെന്ന വാഗ്ദാനം മാത്രമാണ് മോദി സർക്കാർ നൽകിയത്. ആഭ്യന്തര മന്ത്രി അമിത് ഷാ പലവട്ടം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടാകുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം മണിപ്പൂരിൽ നടന്ന ഭീകരാക്രമണം ചൂണ്ടിക്കാട്ടുന്നത്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഭീകരാക്രമണങ്ങൾ അവസാനിപ്പിക്കുമെന്ന വാഗ്ദാനം 2014 മുതൽ മോദി സർക്കാർ മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും അക്രമങ്ങൾ തടയുന്നതിൽ പൂർണമായും പാരാജയപ്പെടുന്നുവെന്നാണ് അടുത്തിടെയുള്ള സംഭവവികസങ്ങൾ വ്യക്തമാക്കമുന്നത്.

മണിപ്പൂരിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണമാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വേരുറപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമായി നടത്തുന്നതിനിടയിലാണ് അക്രമങ്ങൾ തടയാൻ കഴിയാതെ പോകുന്നത്.

ചുരാചന്ദ്പുരിൽ സൈനിക ക്യാംപ് സന്ദർശിച്ചു മടങ്ങിയ അസം റൈഫിൾസിന് നേരെ ഉണ്ടായ ആക്രമണത്തിൽ കേണൽ വിപ്ലവ് ത്രിപാഠിയും നാലു സൈനികരും വീരമൃത്യു വരിച്ചിരുന്നു. കേണലിന്റെ ഭാര്യയും നാലു വയസ്സുള്ള മകനും ഉൾപ്പെടെ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത് നാഗ പീപ്പ്ൾസ് ഫ്രണ്ടും.

അതേസമയം, മറ്റ് പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രാദേശിക ഗ്രൂപ്പുകളാണ് അക്രമങ്ങൾ നടത്തുന്നത്. മണിപ്പൂരിലും കേന്ദ്രത്തിലും ഭരിക്കുന്നത് ബിജെപി ആയിട്ട് പോലും ഇത്തരം പ്രാദേശിക സംഘടനകളുടെ വളർച്ചക്ക് തടയിടുന്നതിൽ പരാജയപ്പെടുകയാണ് കേന്ദ്ര സംസ്‌ഥാന സർക്കാരുകൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News