ഒമ്പത് അതിനൂതന പഠനവകുപ്പുകൾക്ക് സർവകലാശാലാ സെനറ്റിന്‍റെ അംഗീകാരം……

ശാസ്ത്രസാങ്കേതിക രംഗത്തെ വളർച്ചയ്ക്ക് അനുസൃതമായി പഠനവും ഗവേഷണവും നടത്താൻ കേരളസർവകലാശാലയിൽ പുതിയ 9 അതിനൂതന പഠനവകുപ്പുകൾ ആരംഭിക്കാൻ നവംബർ 12 ന് ചേർന്ന സർവകലാശാലാ സെനറ്റ് യോഗം അനുമതി നൽകി.

കമ്മ്യൂണിക്കേഷൻ സയൻസ് ആൻഡ് ഇലക്ട്രോണിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോർട്ടിക്‌സ്, ഡാറ്റ സയൻസ്, ഫങ്‌ഷണൽ ഓർഗാനിക് മെറ്റീരിയൽസ്, ഓഷ്യനോഗ്രാഫി ആൻഡ് ബ്ലൂ എക്കോണമി, റിന്യൂവെബിൾ എനർജി, ഇന്റർഗ്രേറ്റീവ് ബയോളജി, അറ്റ്മോസ്ഫെറിക് സയൻസ്, ഡിസൈൻ എന്നീ പഠനവകുപ്പുകളാണ് സർവകലാശാല ആരംഭിക്കുന്നത്.

പി. ജി., പിച്ച്. ഡി. പ്രോഗ്രാമുകളാണ് ഓരോ വകുപ്പിലും ഉൾപ്പെടുന്നത്.
ഡാറ്റ സയൻസ് വകുപ്പിൽ അതിനുപുറമേ മൂന്ന് ഡിപ്ലോമ പ്രോഗ്രാമുകളും ഉണ്ട്. പ്രധാനമായും സിഗ്നൽ ആൻഡ് ഇമേജ് പ്രോസസിങ്, നാനോ ടെക്നോളജി, സോളാർ എനർജി മെറ്റീരിയൽസ് എന്നീ മേഖലകളിൽ പഠനവും ഗവേഷണവും നടത്താൻ ഉദ്ദേശിച്ചാണ് കമ്മ്യൂണിക്കേഷൻ സയൻസ് ആൻഡ് ഇലക്ട്രോണിക്സ് വകുപ്പ്.

കമ്പ്യൂട്ടർ വിഷൻ, മെഷീൻ ലേർണിംഗ്, ബ്രെയിൻ ആൻഡ് കോഗ്നിറ്റീവ് സയൻസ്, റോബോർട്ടുകളുടെ രൂപകല്പനയും വികസനവും തുടങ്ങിയ മേഖലയിലാണ് ആർടിഫിഷ്യൽ ആൻഡ് റോബോട്ടിക്സ് വകുപ്പിലെ പഠനഗവേഷണം. ഗ്രാഫിക് ഡിസൈൻ, ഇന്റീരിയർ എന്നിവയാണ് പ്രധാനമായും ഡിസൈൻ വകുപ്പിൽ തുടങ്ങുക.

പുതിയപഠനവകുപ്പുകളെ പ്പറ്റി സർവകലാശാല പ്രൊ -വൈസ് ചാൻസലർ പ്രൊഫ.(ഡോ. )പി. പി. അജയകുമാർ പറഞ്ഞത് ഇങ്ങനെയാണ് : ” ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തിൽ നിന്നും ഇതര സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും പോകേണ്ട അവസ്ഥ ഒഴിവാക്കാനും ഏറ്റവും പുതിയ മേഖലകളിൽ ഗവേഷണവും സംരംഭക ത്വവും വളർത്താനും അതുവഴി സാമൂഹിക ആവശ്യങ്ങൾക്കനുഗുണമായ രീതിയിൽ ഗവേഷണത്തെ പുനർ നിർണ്ണയിക്കാനും സാധിക്കും എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത.കൂടാതെ കേരളത്തെ ഒരു ഉന്നത വിദ്യാഭ്യാസ ഹബ് ആക്കി മാറ്റുന്ന പ്രവർത്തനത്തിന് ഇത് ഊർജം പകരും.”

ഓരോ വകുപ്പിലും ഒരു പ്രൊഫസർ, ഒരു അസ്സോസിയേറ്റ് പ്രൊഫസർ, നാല് അസിസ്റ്റന്റ് പ്രൊഫസർ എന്നിങ്ങനെയാണ് അധ്യാപകതസ്തിക ഉണ്ടാവുക. തുടക്കത്തിൽ ചില വകുപ്പുകളിൽ മറ്റുപഠനവകുപ്പുകളിലെ അധ്യാപകരുടെ സേവനമാകും ഉണ്ടാവുക. വി. എസ്. എസ്. സി. പോലുള്ള ഗവേഷണസ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News