കനത്ത മഴ, ഇടുക്കി ജില്ലയിൽ റെഡ് അലർട്ട്; രാത്രി യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തി

ജില്ലയിൽ ശക്തമായ മഴ തുരുന്നസാഹചര്യം നിലനിൽക്കുന്നതിനാൽ ഇടുക്കി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിലേക്കുള്ള രാത്രികാല യാത്രകൾക്കും ഇതിനോടകം ജില്ലാഭരണകൂടം നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

മലയിടിച്ചിലിനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ തൊഴിലുറപ്പ് ജോലികൾ നിർത്തിവയ്ക്കാൻ നിർദ്ദേശമുണ്ട്. വിനോദസഞ്ചാരത്തിനും, മണ്ണെടുപ്പ്, ക്വാറി തുടങ്ങിയ മൈനിങ് പ്രവര്‍ത്തനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം തുടരുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

അതേസമയം, റെഡ് അലർട്ട് ലെവലിനായി കാത്ത് നിൽക്കാതെ ഇടുക്കി ഡാം വീണ്ടും തുറന്ന സാഹചര്യത്തിൽ അണക്കെട്ടിന് സമീപമുള്ളവർ ജാഗ്രതപുലർത്തണമെന്ന നിർദേശം നേരത്തേതന്നെ പുറപ്പെടുവിച്ചിരുന്നു.ഡാമിന്റെ ഒരു ഷട്ടർ 40 സെന്റീമീറ്ററാണ് ഉയർത്തിയത് സെക്കൻഡിൽ 40,000 ലിറ്റർ ജലം പുറത്തേക്ക് ഒഴുക്കിവിടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here