നാൽപതാമത് ഇന്ത്യ- അന്താരാഷ്ട്ര വ്യാപാര മേള ദില്ലിയിൽ ആരംഭിച്ചു

നാൽപതാമത് ഇന്ത്യ- അന്താരാഷ്ട്ര വ്യാപാര മേളയ്ക്ക് ദില്ലിയിൽ തുടക്കമായി. പ്രഗതി മൈതാനിയില്‍ നടക്കുന്ന അന്താരാഷ്ട്ര വ്യാപാരമേള കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി പിയുഷ് ഗോയൽ ഉൽഘാടനം ചെയ്തു.. മേളയിലെ കേരള പവലിയൻ രാജ്യസഭ എം.പി. ജോണ്‍ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്തു. കേരള തനിമ ചോരതെ സംസ്ഥാനത്തെ സമഗ്ര വികസനം ഉയർത്തിക്കാട്ടുന്നതാണ് കേരള പവലിയൻ.

കൊവിഡ് വ്യാപനം മൂലം ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് ദില്ലിയിൽ അന്താരാഷ്ട്ര വ്യാപാര മേളയ്ക്ക് തിരിതെളിഞ്ഞത്. ആത്‍മ നിർഭർ ഭാരതാന് മേളയുടെ സന്ദേശം. കേന്ദ്ര മന്ത്രി പിയുഷ് ഗോയൽ മേള ഉൽഘാടനം ചെയ്തു. സ്വാതന്ത്ര്യലബ്ദിക്ക് ശേഷം 75 വർഷത്തിനിടെയുള്ള രാജ്യത്തിന്റെ പുരോഗതിയും വികസനനേട്ടവുമാണ് മേളയുടെ മുഖ്യ ആകർഷണം.

കൊവിഡ് തകർത്ത രാജ്യത്തെ വ്യവസായ മേഖലയ്ക്ക് ഊർജം പകരുകയെന്നതാണ് അന്തരാഷ്ട്ര വിപണന മേളയുടെ ലക്ഷ്യം. വ്യാപാരമേളയിൽ സംസ്ഥാനങ്ങളുടെ സ്റ്റാളുകൾക്ക് പുറമെ മറ്റ് രാജ്യങ്ങളുടെ വ്യാപാര സ്റ്റാളുകളും പ്രദർശനത്തിനുണ്ട്. കേരള പവലിയൻ രാജ്യസഭ എം.പി. ജോണ്‍ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്തു. സ്വയം പര്യാപ്തതയിലൂന്നിയ കേരള വികസനത്തിന്റെ മുഖമുദ്ര പവലിയനിലൂടെ ലോക രാജ്യങ്ങളുടെ മുന്നിലേക്ക് എത്തുകയാണെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു..

കേരളത്തിന്റെ പവലിയനില്‍ 21 സ്റ്റാളുകളും കുടുംബശ്രീയുടെ ഒരു ഭക്ഷണ ശാലയുമാണ് ഒരുക്കിയിരിക്കുന്നത്. പവലിയനില്‍ വിനോദസഞ്ചാര മേഖലയിലെ നൂതന ആശയങ്ങളുമായി ടൂറിസം വകുപ്പും, കേരളത്തിന്റെ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വികസന മാതൃകയുമായി ഐ.ടി.മിഷനും പങ്കെടുക്കുന്നുണ്ട്.

കേരളത്തില്‍ നടപ്പാക്കിയ സാമ്പത്തിക,സാമൂഹിക, സ്ത്രീ ശാക്തീകരണ വികസന മാതൃകയുമായാണ് കുടുംബശ്രീ മേളയിലെത്തുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിലെ ജനകീയ വികസന മാതൃകയുമായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പഞ്ചായത്തും ഉൾപ്പടെയാണ് 21 സ്റ്റാളുകൾ . നവംബർ 27ന് മേള അവസാനിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News