കറുമുറെ കൊറിക്കാം ബീറ്റ്‌റൂട്ട് മുറുക്ക്; റെസിപ്പി ഇതാ

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ട് കൊണ്ട് ധാരാളം വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ടല്ലോ. തോരൻ, കിച്ചടി, സൂപ്പ്, ഹൽവ ഇങ്ങനെ നിരവധി വിഭവങ്ങൾ. ബീറ്റ്റൂട്ട് കൊണ്ട് കിടിലനൊരു മുറുക്ക് ആയാലോ ഇനി? വെെകുന്നേരം ചായയ്‌ക്കൊപ്പം കൊറിക്കാന്‍ പറ്റിയ ഒരു സ്പെഷ്യൽ ‘ബീറ്റ്റൂട്ട് മുറുക്ക്’റെസിപ്പിയാണ് ഇവിടെ പറയുന്നത്.

ചേരുവകൾ

ബീറ്റ്റൂട്ട് – 2 എണ്ണം
കടല മാവ് – 1 കപ്പ്
കായപ്പൊടി – കാൽ ടീ സ്പൂൺ
മുളക് പൊടി – 1 ടീ സ്പൂൺ
എള്ള് – 1 സ്പൂൺ
എണ്ണ – 2 ടീ സ്പൂൺ (മാവിൽ ചേർക്കാൻ)
ഉപ്പ് – 1 / 2 ടീ സ്പൂൺ
എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ബീറ്റ്റൂട്ട് തോലുകളഞ്ഞു കഴുകി ചെറുതായി മുറിച്ചു മിക്സിയിൽ അരച്ചെടുക്കുക. അരച്ച ബീറ്റ്റൂട്ട് അരിച്ച് ജ്യൂസ് മാത്രമായി എടുക്കുക. ശേഷം ഒരു കപ്പ് കടലമാവ് എടുക്കുക. അതിലേക്ക് മുളക് പൊടി, ഉപ്പ് ,കായപ്പൊടി ,എള്ള് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു യോജിപ്പിക്കുക. അതിലേക്കു തയാറാക്കി വച്ചിട്ടുള്ള ബീറ്റ്റൂട്ട് ജ്യൂസ് ചേർത്ത് രണ്ട് ടീസ്പൂൺ എണ്ണയും ചേർത്ത് മുറുക്ക് മാവിന്റെ പാകത്തിന് കുഴച്ചെടുക്കുക.

സേവനാഴിയിൽ മുറുക്കിന്റെ അച്ചു ഇട്ടിട്ടു മാവ് നിറയ്ക്കുക. ഒരു ചട്ടുകത്തിൽ വട്ടത്തിൽ മുറുക്ക് ആകൃതിയിൽ പിഴിഞ്ഞ് എടുക്കുക. ശേഷം ചീനചട്ടിയിൽ എണ്ണ ഒഴിക്കുക. എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ മാവ് എണ്ണയിലിട്ട് വറുത്തെടുക്കുക. രണ്ട് വശവും ഫ്രൈ ചെയ്തെടുക്കുക.
ബ്രൗൺ നിറമാകുമ്പോൾ എണ്ണയിൽ നിന്ന് കോരിയെടുക്കുക. രുചികരമായ ബീറ്റ്റൂട്ട് മുറുക്ക് റെഡി.. ഒന്ന് കൊറിച്ചു നോക്കൂ.. നിങ്ങൾക്കിഷ്ടപ്പെടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News