വോൾവോ XC90 ഇന്ത്യയിൽ അവതരിപ്പിച്ചു; പ്രത്യേകതകൾ ഇവയാണ്

സ്വീഡിഷ് ആഡംബര വാഹന നിര്‍മാതാക്കളായ വോള്‍വോയുടെ പ്രീമിയം എസ്.യു.വി. മോഡലായ XC90-യുടെ പെട്രോള്‍ എന്‍ജിന്‍ മൈല്‍ഡ് ഹൈബ്രിഡ് മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇന്ത്യയിലെ എക്‌സ്‌ഷോറും വില 89.90 ലക്ഷം രൂപയാണ്. വോള്‍വോയുടെ അത്യാധുനിക ഫീച്ചറുകള്‍ ഒത്തിണങ്ങിയിട്ടുള്ള സ്‌കേലബിള്‍ പ്രോഡക്ട് ആര്‍ക്കിടെക്ചറില്‍ (എസ്.പി.എ) പുറത്തിറങ്ങുന്ന ആദ്യ മോഡലാണ് XC90. ഈ വാഹനത്തിന്റെ വരവോടെ ഇന്ത്യയിലെ വോള്‍വോയുടെ വാഹനനിര പൂര്‍ണമായും പെട്രോള്‍ എന്‍ജിനിലേക്ക് മാറുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. വോള്‍വോയുടെ മറ്റ് രണ്ട് മോഡലുകളായ S90, XC60 എന്നിവ ഒക്ടോബറിലാണ് പെട്രോള്‍ എന്‍ജിനില്‍ പുറത്തിറങ്ങിയത്.

ഡ്രൈവര്‍ ഫ്രണ്ട്‌ലിയാകുന്നതിനായി കൂടുതല്‍ ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാഹനത്തിന്റെ വേഗത, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, ഫോണ്‍ കോളുകള്‍ എന്നിവ ലഭ്യമാക്കുന്ന ഹെഡ്-അപ്പ്-ഡിസ്‌പ്ലേയാണ് ഇതില്‍ പ്രധാനം. നാവിഗേഷന്‍ സംവിധാനവും ഇന്‍ കാര്‍ എന്റര്‍ടെയ്ന്‍മെന്റ് ആപ്ലിക്കേഷനുകളുമുള്ള 12.5 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും സവിശേഷതയാണ്.

വുഡന്‍, ക്രിസ്റ്റല്‍, മെറ്റല്‍ തുടങ്ങിയ ഉയര്‍ന്ന മെറ്റീരിയലുകള്‍ ഉപയോഗിച്ചാണ് വാഹനത്തിന്‍റെ അകത്തളം ഡിസൈന്‍ ചെയ്തിട്ടുള്ളത്. ക്യാബിനുള്ളില്‍ ശുദ്ധവായു ഉറപ്പാക്കുന്നതിനായി സെന്‍സറുകള്‍ നല്‍കിയിട്ടുള്ള പുതിയ അഡ്വാന്‍സ്ഡ് എയര്‍ ക്ലീനല്‍ സാങ്കേതികവിദ്യയുമുണ്ട്. മറ്റ് ഫീച്ചറുകള്‍ നിലവിലുള്ള മോഡലിന് സമമാണ്. 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ഡ്ജ് പെട്രോള്‍ എന്‍ജിനാണ് XC90-യില്‍ പുതുതായുള്ളത്. ഇതിനൊപ്പം 48 വോള്‍ട്ട് ജനറേറ്റര്‍ മോട്ടോറുമുണ്ടാകും. ഡീസല്‍ മോഡലിനെക്കാള്‍ 65 ബി.എച്ച്.പി. പവര്‍ പെട്രോള്‍ എന്‍ജിന്‍ അധികമായി ഉത്പാദിപ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News