കൊല്ലം ജില്ലയുടെ കിഴക്കൻ മലയോരമേഖലയിൽ മഴശക്തം; കല്ലടയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിര്‍ദേശം

കൊല്ലം ജില്ലയുടെ കിഴക്കൻ മലയോരമേഖലയിൽ മഴ ശക്തം. താഴ്ന്നപ്രദേശങ്ങളിലെ റോഡുകളെല്ലാം വെള്ളത്തിലായി . ആര്യങ്കാവ് , അച്ചൻകോവിൽ , കുളത്തൂപ്പുഴ മേഖലകളിലെ സ്കൂളുകൾക്ക് നാളെയും മറ്റുന്നാളും കലക്ടർ അവധി നൽകി. തെന്മല ഡാമിന്‍റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയതിനാൽ കല്ലടയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം .

പത്തനാപുരം പിടവൂർ കിഴക്കേത്തെരുവ് റോഡിൽ പതിനെട്ടാംപടിയിൽ  റോഡിലേക്ക് മണ്ണിടിഞ്ഞ് വീണു.കല്ലിങ്കടവിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഗണേഷ്കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. 5 ക്യാമ്പുകളിലായി 200 ഓളം പേരെ മാറ്റി പാർപ്പിച്ചു.

കൊട്ടാരക്കര എംസി  റോഡിൽ ഇഞ്ചക്കാട് , വാളകം , ഏനാത്ത് വയയ്ക്കൽ ഉൾപ്പെടെ മിക്കയിടങ്ങളിലും വെളളം കയറി . പുനലൂർ ചാലിയാർ കരകവിഞ്ഞു . പുനലൂർ മൂവാറ്റുപുഴ പാതയിൽ പത്തനാപുരം കല്ലുംകടവ് , നടുക്കുന്ന് ഭാഗത്ത് വെളളം കയറി .

നിരവധി പാറമടകൾ പ്രവർത്തിക്കുന്ന പട്ടാഴി പഞ്ചായത്തിലെ മധുരമലയിൽ ഉരുൾപൊട്ടി  മലയിടിഞ്ഞു ആളപായമില്ല . പുനലൂരിലെ സ്വകാര്യ ആശുപത്രിയുടെ താഴത്തെ നിലയിൽ കല്ലടയാറിൽ നിന്ന് വെള്ളം കയറി.

ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് അമ്പനാട് എസ്റ്റിലുള്ളവരെയും ആര്യങ്കാവ് തേവർകാട് കോളനിയിലുള്ളവരെയും മാറ്റിപ്പാർപ്പിച്ചു . ആര്യങ്കാവ് , അച്ചൻകോവിൽ , കുളത്തുപ്പുഴ മേഖലകളിലെ സ്കൂളുകൾക്ക് നാളെയും മറ്റന്നാളും കലക്ടർ അവധി നൽകി . ആര്യങ്കാവ് കേന്ദ്രീകരിച്ച് അഗ്നി സേനയുടെ യൂണിറ്റ് സജ്ജമാക്കിയിട്ടുണ്ട് .

ജില്ലയുടെ കിഴക്കൻ മേഖലയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി കല്ലടയാർ പലയിടത്തും കരകവിഞ്ഞു. തെന്മല പരപ്പാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ കൂടുതൽ ഉയർത്തി വെള്ളം ഒഴുക്കിവിടുകയാണ് .

നിലവിൽ ഒരുമീറ്റർ ഇരുപതു സെന്റിമീറ്ററാണ് ഷട്ടറുകൾ ഉയർത്തിയിരിക്കുന്നത് കല്ലടയാറിന്റെ തീരത്തുളളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.ജില്ലയിൽ 10 ഓളം വീടുകൾ ഭാഗികമായി തകർന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News