കേരള പവലിയന്‍ നേട്ടങ്ങളുടെ നേര്‍ ചിത്രം: ജോണ്‍ ബ്രിട്ടാസ് എംപി

അന്താരാഷ്ട്ര വ്യാപാരമേളയിലൊരുക്കിയ കേരള പവലിയന്‍ സംസ്ഥാനം സ്വാശ്രയത്തിലൂടെ കൈവരിച്ച നേട്ടങ്ങളുടെ നേര്‍ചിത്രമാണെന്ന് രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് എംപി. ഡല്‍ഹിയിലുള്ളവര്‍ കേരളത്തെയും കേരളത്തിലെ മാറ്റങ്ങളെയും നേരിട്ടറിയുന്നതിന് വ്യാപാര മേള അവസരമൊരുക്കുന്നതായും അദ്ദേഹം പറഞ്ഞു. പവലിയന്‍ നന്നായി ഒരുക്കിയതിന് പി.ആര്‍.ഡിയെ അദ്ദേഹം അഭിനന്ദിച്ചു.

കേരള ഹൗസ് റസിഡന്‍റ് കമ്മീഷണര്‍ സൗരഭ് ജയിന്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെ. അബ്ദുള്‍ റഷീദ്, കേരള പവലിയന്‍ നോഡല്‍ ഓഫീസറും ഫീല്‍ഡ് പബ്ലിസിറ്റി ഡെപ്യൂട്ടി ഡയറക്ടറുമായ കെ.എസ്.ശൈലേന്ദ്രന്‍, കള്‍ച്ചറല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ കിരണ്‍ റാം, ഡല്‍ഹി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി.കെ.തോമസ് എന്നിവരും കേരള പവലിയനിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

ആത്മനിര്‍ഭര്‍ ഭാരത് എന്ന ആശയത്തില്‍ നടക്കുന്ന അന്താരാഷ്ട്ര വ്യാപാര മേളയില്‍ സ്വയം പര്യാപ്തത നേടിയ അറിവിന്‍റെ കൈകളിലുയരുന്ന കേരള കാഴ്ചയൊരുക്കുകയാണ് കേരള പവലിയന്‍. ടൂറിസം, വ്യവസായം, കൃഷി, കയര്‍, സാംസ്‌കാരികം, മത്സ്യബന്ധനം, വനം വന്യജീവി, നോര്‍ക്ക, പഞ്ചായത്ത്, ഐ.ടി മിഷന്‍, കുടുംബശ്രീ, സഹകരണ മേഖല, കൈത്തറി തുടങ്ങി വിവിധ മേഖലകളില്‍ കേരളത്തിന്റെ വിജയമാതൃകകള്‍ കേരള പവലിയന്‍ തീം ഏരിയയില്‍ ദൃശ്യവത്ക്കരിച്ചിരിക്കുന്നു.

കുടുംബശ്രീ, ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ്, പഞ്ചായത്ത് വകുപ്പ്, പട്ടികവര്‍ഗവികസനവകുപ്പ്, ഫിഷറീസ് സാഫ്, മത്സ്യഫെഡ്, കേരള സ്റ്റേറ്റ് കോസ്റ്റല്‍ ഏരിയ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍, മാര്‍ക്കറ്റ്ഫെഡ് എന്നിവയുടെ വിപണന സ്റ്റാളുകളും ഒരുക്കിയിരിക്കുന്നു. ഇവിടെ കേരളത്തിന്റെ തനത് ഉത്പന്നങ്ങള്‍ വാങ്ങാനും പരിചയപ്പെടാനും അവസരം ഒരുക്കിയിരിക്കുന്നു.

കുടുംബശ്രീകേരളത്തനിമയുള്ള രുചിക്കൂട്ടൊരുക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ കേരള പവലിയന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്  സി.ബി.ജിനന്‍, ബിനു ഹരിദാസ്, സി.ബി.ജിഗീഷ് എന്നിവര്‍ ചേര്‍ന്നാണ്. നവംബര്‍ 27 വരെയാണ് മേള. രാവിലെ 10 മുതല്‍ വൈകിട്ട് 5.30 വരെയാണ് മേളയിലേക്കുള്ള പ്രവേശനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News