ഏംഗല്‍സ് മിന്നുകെട്ടി; സാക്ഷികളായി ലെനിനും ഹോചിമിനും മാര്‍ക്‌സും

അതിരപ്പള്ളിയില്‍ ഇന്ന് ഒരു വിവാഹം നടന്നു. അതിലെന്താണിത്ര അതിശയം എന്നല്ലേ? വിവാഹം ഏംഗല്‍സിന്റേതായിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയതോ മാര്‍ക്‌സും ലെനിനും ഹോചിമിനും. ഇതൊരു കഥയല്ല കേട്ടോ. യാഥാര്‍ത്ഥ്യമാണ്. അതിരപ്പള്ളി സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗമായ ഏംഗല്‍സിന്റെ വിവാഹത്തിനാണ് സാക്ഷികളായി ലെനിനും ഹോചിമിനും മാര്‍ക്‌സും എത്തിയത്.

ബിസ്മിതയാണ് വധു. അങ്കമാലി തുറവൂര്‍ വള്ളിക്കാടന്‍ സേവ്യറിന്റെയും ബിന്ദുവിന്റെയും മകളാണ് ബിസ്മിത. വിദേശത്ത് ജോലി ചെയ്യുന്ന മാര്‍ക്‌സ് വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയതാണ്. അതിരപ്പിള്ളി അരൂര്‍മുഴി കമ്മ്യൂണിറ്റി ഹാളിലാണ് വിവാഹം നടന്നത്. സിപിഐഎം നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ മുണ്ടന്മാണി ഔസേപ്പാണ് മക്കള്‍ക്ക് കമ്മ്യൂണിസ്റ്റ് നേതാക്കളായ മാര്‍ക്സ്, ഹോചിമിന്‍ എന്നിവരുടെ പേര് നല്‍കിയത്.

കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്ന കറുകുറ്റിക്കാരന്‍ തോമസും ഇതേരീതി പിന്‍തുടര്‍ന്നു. തന്റെ മക്കള്‍ക്ക് ഏംഗല്‍സ്, ലെനിന്‍ എന്ന് പേരിട്ടു. പേരില്‍ മാത്രമല്ല കല്യാണക്കുറിയിലുമുണ്ട് പ്രത്യേകതകള്‍. വിവാഹം ക്ഷണിച്ചിരിക്കുന്നത് സിപിഐഎം ലോക്കല്‍ സെക്രട്ടറി കെ എസ് സതീഷ് കുമാറാണ്. ഏരിയാ സെക്രട്ടറി കെഎസ് അശോകനാണ് വിവാഹമാല എടുത്തു നല്‍കിയത്. ആനീസാണ് ഏംഗല്‍സിന്റെ അമ്മ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News