മുന്തിരിപോലെ തുടുക്കണ്ടേ? ഗുണങ്ങൾ അറിയാം

നമ്മുടെ ആരോഗ്യം നിലനിര്‍ത്താനും മെച്ചപ്പെടുത്താനും പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ഏറെ സഹായകരമാണെന്നതില്‍ സംശയമില്ല. പഴങ്ങളിൽ മുന്തിരി എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു ഫലമാണ്.
വിറ്റാമിനുകൾ ധാരാളം അടങ്ങിയ മുന്തിരി ആരോ​ഗ്യത്തോടൊപ്പം സൗന്ദര്യവും സമ്മാനിക്കും. ചുവപ്പ്, പർപ്പിൾ നിറത്തിലുള്ള മുന്തിരിയിലെ ആന്റി ഓക്‌സിഡന്റ് ഘടകങ്ങൾക്ക് രക്‌തക്കുഴലുകളെ ആയാസരഹിതമാക്കി രക്‌തചംക്രമണം സുഗമമാക്കാൻ കഴിവുണ്ട്.

മുന്തിരിയുടെ ആരോഗ്യപരമായ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

  • പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ് മുന്തിരി. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ മുന്തിരി ദിവസവും കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

  • ചീത്ത കൊളസ്‌ട്രോളായ എൽഡിഎൽ കുറയ്‌ക്കാനും മുന്തിരി സഹായിക്കും. കൂടാതെ മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഹൃദയത്തിന് കൂടുതല്‍ ആരോഗ്യം പ്രദാനം ചെയ്യാനും കഴിയും.

  • ക്യാന്‍സര്‍ പ്രതിരോധത്തിനും മുന്തിരി സഹായിക്കുമെന്നാണ് ‘അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്യാന്‍സര്‍ റിസര്‍ച്ച്’ പറയുന്നത്. മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന ചില ആന്റിഓക്‌സിഡന്റിന് വിവിധ ക്യാന്‍സറുകളെ പ്രതിരോധിക്കാന്‍ കഴിയുമത്രേ. അതിനാല്‍ മുന്തിരി ഡയറ്റിന്‍റെ ഭാഗമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

  • പൊട്ടാസ്യം ധാരാളം അടങ്ങിയ മുന്തിരി ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. കൂടാതെ ഇവ സ്‌ട്രോക്ക്, ഹൃദ്രോഗം എന്നിവ തടയാനും സഹായിക്കും.

  • ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും മുന്തിരി കഴിക്കുന്നത് നല്ലതാണ്. മുഖക്കുരു കുറയ്ക്കാനും ചര്‍മ്മം തിളങ്ങാനും ദിവസവും മുന്തിരി കഴിക്കാം.

  • ജലാംശം കൂടുതലടങ്ങിയിരിക്കുന്ന മുന്തിരി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധം കുറയ്ക്കാന്‍ സഹായിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News