കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം മികച്ചതായി മാറി: എ.വിജയരാഘവൻ

കേരളം പൊതു വിദ്യാഭ്യാസ രംഗം മികച്ചതായി മാറിയെന്ന് സി പി .ഐ.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ. കെ.എസ്.ടി.എയുടെ കുട്ടിക്കൊരു വീട് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വീടില്ലാത്ത വിദ്യാർത്ഥികൾക്ക് വീടുവച്ച് നൽകാൻ അധ്യാപക സംഘടനയായ കെ.എസ്.ടി.എ ആരംഭിച്ച പദ്ധതിയാണ് കുട്ടിക്കൊരു വീട്. പൊതു വിദ്യാഭ്യാസ രംഗം മികച്ചതായി മാറിയെന്നും. മറ്റു വിദ്യാലയങ്ങൾ വിട്ട് കുട്ടികൾ പൊതുവിദ്യാലയങ്ങളിലേക്കെത്തി. വിദ്യാഭ്യാസ രംഗത്ത് സർക്കാർ നടപ്പാക്കിയ ബദൽ നയങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് സി.പി.ഐ.എം .ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു.

14 ജില്ലകളിലായി കെ.എസ്.ടി.എ നിർമ്മിച്ചു നൽകുന്ന 14 വീടുകളുടെ നിർമാണമാണ് പൂർത്തിയായത്. ഏകദേശം 7 ലക്ഷം രൂപയാണ് ഒരു വീടിൻ്റെ ചിലവ്. പൂർണമായും അധ്യാപകരാണ് വീടിന്‍റെ നിർമാണ ചിലവ് വഹിച്ചത്.

2018ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ആതിരയ്ക്ക് വീട് നൽകിയാണ് പദ്ധതിയുടെ  ഉദ്ഘാടനം വിജയരാഘവൻ നിർവഹിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News