മഴക്കെടുതി നേരിടാൻ അതീവ ജാഗ്രതയോടെ തയ്യാറെടുക്കണം: മന്ത്രി കെ. എൻ. ബാലഗോപാൽ

മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ ദുരിതാശ്വാസത്തിന് ഉള്ള എല്ലാ സന്നാഹവും ഒരുക്കാൻ ജില്ലയുടെ ചുമതല കൂടിയുള്ള ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ നിർദേശം നൽകി. വെള്ളം കയറിയ ഇടങ്ങളിൽ ഉള്ളവരെ മാറ്റി പാർപ്പിക്കണം. ആവശ്യാനുസരണം ദുരിതാശ്വാസക്യാമ്പുകൾ തുറക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

എല്ലായിടത്തും 24 മണിക്കൂർ സേവന സന്നദ്ധരായി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യവും ഉറപ്പാക്കണം. അഗ്നിരക്ഷാസേന, പൊലീസ് എന്നിവ അതീവ ജാഗ്രതയോടെ രംഗത്ത് ഉണ്ടാകണം. മൂന്ന് ദിവസത്തേക്ക് ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറെടുപ്പുകൾ നടത്തണമെന്നും ജില്ലാകളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. മന്ത്രി വ്യക്തമാക്കി.

തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ  മുഖ്യമന്ത്രിമാരുടെയും കേരളത്തിൽ നിന്ന് ധനകാര്യവകുപ്പ് മന്ത്രി, റവന്യൂ വകുപ്പ് മന്ത്രി എന്നിവരുടേയും  സാന്നിധ്യത്തിലുള്ള  തിരുപ്പതിയിൽ നടന്ന യോഗത്തിൽ പങ്കെടുക്കവേ സ്ഥിതിഗതി വിലയിരുത്തുകയുണ്ടായി.

മുഖ്യമന്ത്രി വിളിച്ച പ്രത്യേക യോഗത്തിലെ നിർദ്ദേശങ്ങൾ സംബന്ധിച്ചു റവന്യൂ മന്ത്രിയുമായി ചർച്ച നടത്തിയശേഷമാണ് ജില്ലയിലെ ദുരിതാശ്വാസ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട  നിർദ്ദേശങ്ങൾ നൽകിയതെന്നും മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News