കുണ്ടന്നൂര്‍ മേല്‍പ്പാലത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

എറണാകുളം കുണ്ടന്നൂര്‍ മേല്‍പ്പാലത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ആളപായമില്ല. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ആലപ്പുഴ സ്വദേശി റസലിന്റെ കാറാണ് കത്തിനശിച്ചത്.

റസലും കുട്ടികളുമടങ്ങിയ ഏഴംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. മൂവാറ്റുപുഴയിലെ ബന്ധുവീട്ടില്‍ പോയി മടങ്ങവെയാണ് കാറിന് തീപിടിച്ചത്. പുക ഉയർന്നപ്പോൾ തന്നെ കാർയാത്രക്കാർ പുറത്തിറങ്ങിയിരുന്നു. ഫയർഫോഴ്സെത്തി തീയണച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News