ഈജിപ്തിൽ തേളുകൾ തെരുവുകളിലിറങ്ങി; കുത്തേറ്റ് മൂന്നുപേർ മരിച്ചു; 450 പേർക്ക് പരിക്ക്

വെള്ളിയാഴ്ച മഴ തിമിർത്തുപെയ്തപ്പോൾ ഈജിപ്തിലെ തെക്കൻ നഗരമായ അസ്‌വാനെ വലച്ച് തേളുകൾ. കനത്തമഴയ്ക്കും കാറ്റിനും പിന്നാലെ തേളുകൾ കൂട്ടമായി തെരുവുകളിലേക്കിറങ്ങി. വീടുകളിലേക്കെത്തിയ അവയുടെ കുത്തേറ്റ് മൂന്നുപേർ മരിച്ചു. പരിക്കേറ്റവരുടെ എണ്ണം 450 ആയി.

ലോകത്തിലെ ഏറ്റവും വിഷമേറിയ തേളുകളാണ് തെരുവുകളിലേക്കിറങ്ങിയത്. മനുഷ്യനെക്കൊല്ലി എന്നുകൂടി അറിയപ്പെടുന്ന ഫാറ്റ്ടെയ്ൽഡ് (വലിയവാലൻ) തേളുകളാണ് നാശം വിതച്ചത്. ആൻഡ്രോക്ടോണസ് ജനുസ്സിൽ പെടുന്നവയാണ് ഇവ. ഈ തേളുകളുടെ പ്രധാന വാസസ്ഥലമാണ് ഈജിപ്ത്.

ആളുകളോട് വീട്ടിൽത്തന്നെ കഴിയാനും മരങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിലേക്ക് ഇറങ്ങരുതെന്നും അധികൃതർ നിർദേശം നൽകി. തേളിന്റെ കുത്തേറ്റവർക്ക് ശ്വാസതടസ്സം, പേശികളിൽ വേദന അടക്കമുള്ള ലക്ഷണങ്ങളാണ് അനുഭവപ്പെട്ടത്.

കുത്തേറ്റാൽ ഒരുമണിക്കൂറിനുള്ളിൽ ജീവനെടുക്കാൻ ശേഷിയുള്ള വിഷമാണ് ഇവയുടേത്. ഈജിപ്തിനു പുറമേ ഇന്ത്യ, ഇസ്രയേൽ, ലെബനൻ തുർക്കി, സൗദി അറേബ്യ ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങളിൽ ഇവയുടെ സാന്നിധ്യമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News