മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും

മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ ആദ്യ മൂന്നു ദിനങ്ങളില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ടെങ്കിലും ദര്‍ശനത്തിനെത്തുന്നവര്‍ക്ക് പ്രതിസന്ധി ഉണ്ടാകില്ലെന്ന് ജില്ലാ ഭരണകൂടം. ഡിസംബര്‍ 26 ന് ആണ് മണ്ഡല പൂജ

ശരണമന്ത്രങ്ങളാല്‍ മുഖരിതമാകും ഇനിയുള്ള ദിനരാത്രങ്ങളില്‍ ശബരിമല സന്നിധാനം. ഇന്ന് വൈകിട്ട് 5ന് ക്ഷേത്രനട തുറക്കും. പിറ്റേന്ന്, വൃശ്ചിക പുലരിയില്‍ ഭക്തര്‍ മല ചവിട്ടി ദര്‍ശനെത്തി തുടങ്ങും. എന്നാല്‍ തുടര്‍ച്ചയായി ശക്തമായി പെയ്യുന്ന കനത്ത മഴ തീര്‍ത്ഥാടന ദിനങ്ങളില്‍ ആശങ്ക നിഴലിച്ചു നില്‍ക്കുകയാണ്.

ശബരിമല ഉള്‍പ്പെടുന്ന മലയോര മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ 3ഡി തീര്‍ത്ഥാടക നിയന്ത്രണം ഏര്‍പ്പെടുത്തി. പക്ഷേ ,ആദ്യ ദിനത്തില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി ബുക്ക് ചെയ്തവരുടെ എണ്ണം എണ്ണായിരത്തില്‍ താഴെയാണ്. ഇതില്‍ ഭൂരിഭാഗം പേരും ആദ്യ ദിവസം എത്തണമെന്നില്ല. അതിനാല്‍ ഏവര്‍ക്കും ദര്‍ശനം സൗകര്യമൊരുമെന്ന് ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ പറഞ്ഞു.

നിലവില്‍ പമ്പാ സ്‌നാനവും അനുവദിക്കില്ല. വെര്‍ച്ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തു വരാന്‍ സാധിക്കാത്തവര്‍ക്ക് മറ്റൊരു ദിവസം ദേവസ്വം ബോര്‍ഡ് അനുവദിച്ചു നല്‍കും. തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ പുജ ഈ മാസം 26 ന് നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here