ലഖിംപൂര്‍ കര്‍ഷക കൊലപാതക കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ലഖിംപൂര്‍ കര്‍ഷക കൊലപാത കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അവശ്യ പ്രകാരം ചിഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കഴിഞ്ഞ തവണ ഹര്‍ജികള്‍ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് യുപി സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ കോടതിയെ അറിയിച്ചിരുന്നു.

നിലവിലെ അന്വേഷണ പുരോഗതിയില്‍ അതൃപ്തി രേഖപ്പെടുത്തിയ ചിഫ് ജസ്റ്റിസ് അന്വേഷണ മേല്‍നോട്ടത്തിന് വിരമിച്ച ജഡ്ജിയെ നിയമിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിലെ ഫോറന്‍സിക് ഫലം അന്വേഷണ സംഘം നേരത്തെ പുറത്തു വിട്ടിരുന്നു.

കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര, സഹായികളായ ലത്തീഫ്, സത്യ നാരായണ്‍ ത്രിപാഠി എന്നിവരില്‍ നിന്ന് കണ്ടെത്തിയ തോക്കുകളില്‍ നിന്ന് വെടിയുതിര്‍ത്തു എന്നാണ് പ്രത്യക അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഒക്ടോബര്‍ 3 ന് നടന്ന അക്രമണങ്ങളില്‍ കര്‍ഷകര്‍ അടക്കം 8 പേരാണ് കൊല്ലപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News