ബി ജെ പി കൊടകര കള്ളപ്പണ ഇടപാട്; ഇഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ബി ജെ പി നേതാക്കള്‍ ഉള്‍പ്പെട്ട കൊടകര കള്ളപ്പണ ഇടപാട് ഇഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇതുവരെ ഇ ഡി തയ്യാറായിട്ടില്ല. ഇ ഡി സാവകാശം തേടിയതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്ന ഹൈക്കോടതി ബഞ്ച് നിരവധി തവണ കേസ് മാറ്റിവച്ചിരുന്നു.

ഈ മാസം 3ന് കേസ് പരിഗണിച്ച കോടതി ഇ ഡി ക്ക് രണ്ട് ദിവസം കൂടി നീട്ടി നല്‍കിയെങ്കിലും പത്ത് ദിവസം പിന്നിട്ടുവെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. ഈ പശ്ചാത്തലത്തില്‍ ഇന്നത്തെ ഹൈക്കോടതി നിലപാട് നിര്‍ണ്ണായകമാകും.

ബി ജെ പി നേതാക്കള്‍ പ്രതിക്കൂട്ടിലായ കേസ് ആയതിനാലാണ് ഇ ഡി കോടതി നടപടികളുമായി സഹകരിക്കാത്തത് എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എല്‍ ജെ ഡി നേതാവ് സലീം മടവൂരാണ് ഇ ഡി അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News