പത്തനംതിട്ടയിൽ ഇടവിട്ട് മഴ; കൊല്ലം മൺറോതുരുത്ത്‌ മുങ്ങുന്നു

പത്തനംതിട്ടയിൽ ഇടവിട്ട് മഴ തുടരുന്നു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലും പരിസരങ്ങളിലും വെള്ളം കയറി. കുമ്പഴ ചന്ത ഭാഗത്തു വെള്ളം കയറി ഗതാഗത തടസ്സമുണ്ടായി. പന്തളം – മാവേലിക്കര റോഡിൽ ഐരാണിക്കുടി, മുടിയിൽക്കോണം ഭാഗത്തും വെള്ളം കയറി. ഈ പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറുന്നുണ്ട്. രാത്രിയിൽ മഴക്ക് അൽപ്പം ശമനം ഉണ്ടായിരുന്നെങ്കിലും രാവിലെ മുതൽ വീണ്ടും മഴ പെയ്ത് തുടങ്ങി.

അച്ചൻകോവിലാറ്റിൽ ജലനിരപ്പ് കൂടി. പന്തളത്ത് പല പ്രദേശങ്ങളിലും അച്ചൻകോവിലാർ കരകവിഞ്ഞ് ഒഴുകി തുടങ്ങിയിട്ടുണ്ട്. കൊല്ലം മൺറോതുരുത്ത് കനത്ത മഴയിൽ മുങ്ങുകയാണ്. 9 വാർഡുകളിലായി 500 ഓളം വീടുകൾ വെള്ളത്തിനടിയിലായി. കൊല്ലത്ത് പള്ളിക്കലാർ കരകവിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News