കനത്ത മഴയില്‍ മണ്ണ് ഒലിച്ചുപോയതോടെ പെരിയാര്‍ തീരത്തെ രണ്ട് നില വീട് അപകടാവസ്ഥയില്‍. സാഫല്യം വീട്ടില്‍ സാവിത്രി അന്തര്‍ജനത്തിന്റെ ഇരുനില വീടാണ് മണ്ണിടിച്ചിലിനെ തുടര്‍ന്ന് അപകട അവസ്ഥയിലായത്. വീട് ഏത് നിമിഷവും നിലം പൊത്തുമെന്ന ആശങ്കയിലാണ് സാവിത്രിയും കുടുംബവും.
കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ മണ്ണ് ഒലിച്ചുപോയതാണ് അപകട അവസ്ഥയ്ക്ക് കാരണം. മകളുടെ വീട്ടിലായിരുന്ന സാവിത്രിയും കുടുംബവും രാവിലെ വീട്ടിലെത്തിയപ്പോഴാണ്
വീടിനോട് ചേര്‍ന്ന ഭാഗം പുഴയിലേക്ക് ഇടിഞ്ഞ് പോയത് കണ്ടത്.
വീടിനടിയിലൂടെ പുഴയിലേക്കുള്ള ഉറവ മൂലമാണ് മണ്ണിടിയാന്‍ കാരണം. കഴിഞ്ഞ ദിവസം വരെ രണ്ട് കുട്ടികളടക്കമുള്ള കുടുംബം ഇവിടെ താമസിച്ചിരുന്നു. റവന്യു ഉദ്യോഗസ്ഥരുടെ നിര്‍ദേശാനുസരണം വീട്ടില്‍ നിന്ന് സാധന സാമഗ്രികള്‍ മാറ്റാനാരംഭിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.