ശാലിനി അഭിനയം തന്നെ വെറുത്ത് പോയിട്ടുണ്ടാകും: രോഹിണി

കുട്ടിക്കാലം തന്നെ നഷ്ടപെട്ട ഒരു കുട്ടിയാണ് ബേബി ശാലിനിയെന്ന് നടി രോഹിണി. കൈരളി ടി വിയുടെ പ്രത്യേകപരിപാടിയായ ജെ ബി ജംഗ്‌ഷനിലാണ് പ്രിയ നടിയുടെ തുറന്നുപറച്ചിൽ.

ചൈല്‍ഡ് ആര്‍ട്ടിസ്റ്റുകളെ കുറിച്ച് രോഹിണി ചെയ്ത ഡോക്യൂമെന്ററിയെ കുറിച്ചുള്ള ജോൺ ബ്രിട്ടാസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നൽകിയ നടി ചൈല്‍ഡ് ആര്‍ട്ടിസ്റ്റുകള്‍ എത്ര ക്യൂട്ട് ആണ് എന്നൊക്കെ നമ്മള്‍ പറയും പക്ഷെ അവര്‍ അനുഭവിക്കുന്ന വേദനകള്‍ നമ്മള്‍ അറിയുന്നുണ്ടോ എന്നും ബേബി ശാലിനി അഭിനയം വെറുത്ത് പോയിട്ടുണ്ടാകുമെന്ന് രോഹിണി വ്യക്തമാക്കി.

പ്രേക്ഷകര്‍ക്ക് കുട്ടികളുടെ കാര്യത്തില്‍ സംഭവിക്കുന്നത് എന്താണെന്ന് പലപ്പോഴും അറിയില്ല നമ്മള്‍ കാണുമ്പൊള്‍ വൗ ക്യൂട്ട് എന്ന് തോന്നും പക്ഷെ അവര്‍ സ്ട്രഗിള്‍ ചെയ്യുകയാണ്. നമ്മള്‍ ക്യൂട്ട് ബേബി ശാലിനി എന്നൊക്കെ പറയുമെങ്കിലും എത്രത്തോളം ബുദ്ധിമുട്ടുകൾ അവർ സഹിച്ചുകാണുമെന്നും രോഹിണി വീഡിയോയിൽ പറയുന്നു.

ഞാന്‍ ഒരു ചൈല്‍ഡ് ആര്‍ട്ടിസ്‌റ് ആയിരുന്നില്ലേ. ഞാന്‍ അഭിനയിച്ചുകൊണ്ടിരുന്നപ്പോള്‍ ഉണ്ടായിരുന്ന അതേ അവസ്ഥ തന്നെയാണ് ഇപ്പോഴും ഉള്ളത്. ഒരു കുട്ടിയെ രാവിലെ ഒമ്പതുമണിക്ക് ഉള്ള ഷൂട്ടിന് പിക്കപ്പ് ചെയ്യാന്‍ രാവിലെ അഞ്ചരമണിക്കാണ് പോകുന്നത്. പിക്കപ്പ് ചെയ്യുന്ന സമയം അതാണ് എങ്കില്‍ ആ കുട്ടിയെ എത്ര മണിക്ക് എഴുന്നേല്പിക്കും. നാലരമണിക്ക് എങ്കിലും അത് എഴുന്നേല്‍ക്കണം. അപ്പോള്‍ ആ കുട്ടിയുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂവെന്നും രോഹിണി പറയുന്നു.

അതേസമയം, സൈലന്റ് വ്യൂസ് എന്ന തന്റെ ഡോക്യൂമെന്ററിയിൽ ഒരു ഷൂട്ടിങ് സ്‌പോട്ടില്‍ ചെന്നിട്ട് തന്റേതായ രീതിയില്‍ ഉള്ള ഒരു ഇന്‍സൈഡര്‍ സ്റ്റോറിയാണ് ചെയ്തതെന്നും എന്നാൽ ഇത് ഒരിക്കലും ഒരു ട്രിബ്യുട്ട് ആയി കാണരുതെന്നും ഇന്ഡസ്ട്രിയെ ഒന്ന് സെന്‍സിറ്റൈസ് ചെയ്യാന്‍ വേണ്ടിയാണ് ഡോക്യുമെന്ററി ഒരുക്കിയതെന്നും നടി പറയുന്നു.ഒരുപാട് റെഗുലേഷന്‍സ് അവിടെയുണ്ട്. അത്തരം റെഗുലേഷന്‍സ് ഇവിടെ ഇല്ല, അത് കൊണ്ടുവരണം എന്ന രീതിയില്‍ ആണ് ഇത് ചിത്രീകരിച്ചതെന്നും അവർ പറയുന്നു.

മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയ തെന്നിന്ത്യന്‍ നടിയാണ് രോഹിണി. അഭിനയത്തിന് ചെറിയ ഒരു ഇടവേള കൊടുത്ത രോഹിണി ബാഹുബലി പോലുള്ള വിസ്മയ ചിത്രങ്ങളുടെ ഭാഗമായി തിരിച്ചെത്തി. ഗ്രാമീണ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടി എന്ന പ്രത്യേകതയും ഇവർക്കുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News