
ദില്ലിയിലെ വായു മലിനീകരണവുമായി ബന്ധപ്പട്ട ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. വായു മലിനീകരണം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വായു മലിനീകരണം കുറയ്ക്കുന്നതിനായി അടിയന്തര നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു
ചിഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുക. ശനിയാഴ്ച മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ മലിനീകരണ പ്രതിസന്ധിയെ നേരിടാന്‍ വിവിധ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. സ്‌കൂളുകള്‍ ഒരാഴ്ചത്തേക്ക് അടച്ചിടുക, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുക, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള വര്‍ക്ക് ഫ്രം ഹോം അനുവദിക്കുക. എന്നിവയുള്‍പ്പെടെ വിവിധ അടിയന്തിര നടപടികളാണ് അദ്ദേഹം പ്രഖ്യാപിച്ചത്.
നഗരത്തില്‍ പുകമഞ്ഞ് രൂകഷമായതോടെ കാഴ്ച ദൂരപരിധി കുറഞ്ഞു. ഒക്ടോബര്‍ 24 മുതല്‍ ഈ മാസം 8 വരെയുള്ള വാഹന പുകയാണ് അതിരൂക്ഷമായ വായുമലിനീകരണത്തിലേക്ക് നയിച്ചതെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍സ് എന്‍വയോണ്‍മെന്റ് വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here